റായ്പൂർ : ഡീസൽ മോഷിടിച്ചെന്ന് ആരോപിച്ച് ജെ.സി.ബി ഡ്രൈവറെ ഉടമ ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. റായ്പൂരിലാണ് സംഭവം. ഗുഡിയ സ്വദേശി തേജ്പാൽ സിംങാണ് മർദിച്ചത്. മൂന്ന് മണിക്കൂറോളമാണ് ഡ്രൈവറെ ഇത്തരത്തിൽ മർദ്ദിച്ചത്.മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നിരവധി ആളുകൾ നോക്കിനിൽക്കെയാണ് ആക്രമണം ഉണ്ടായത്. സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുന്നേയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…
Read MoreDay: 25 May 2025
അന്തർസംസ്ഥാന അതിർത്തികളിലടക്കം കാട്ടാന ശല്യം കൂടുന്നു; സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി
ബെംഗളൂരു : അന്തഃസംസ്ഥാന അതിർത്തികളിലടക്കം കാട്ടാന ശല്യം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആനകളുടെ കണക്കെടുപ്പ് തുടങ്ങി. സർവേ റിപ്പോർട്ട് അനുസരിച്ച് ആനശല്യം ലഘൂകരിക്കുന്ന തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ. ലക്ഷ്മികാന്ത് അറിയിച്ചു. ബന്ദിപ്പുർ, നാഗർഹോളെ, എംഎം ഹിൽസ്, ബന്നാർഘട്ട ദേശീയോദ്യാനം, കാവേരി വന്യജീവി സങ്കേതം, മടിക്കേരി, വിരാജ്‌പേട്ട്, ബന്നാർഘട്ട ദേശീയോദ്യാനം, കോലാർ, ചിക്കമഗളൂരു, ശിവമോഗ വന്യജീവി ഡിവിഷൻ എന്നിവിടങ്ങളിലാണ് സെൻസസ് നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സർവേ ഞായറാഴ്ച അവസാനിക്കും. വനംമന്ത്രി ഈശ്വർ ഖന്ധ്രെയുടെ നിർദേശപ്രകാരമാണ് സർവേ.…
Read Moreമൈസൂരു സാൻഡലിന്റെ മുഖമായി തമന്ന ഭാട്ടിയ എത്തുന്നതിനെതിരെ പ്രതിഷേധം കത്തിപടരുന്നു
ബെംഗളൂരു : സർക്കാർ സ്ഥാപനമായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ മൈസൂർ സാൻഡൽ സോപ്പ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി തെലുഗു നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകത്തിൽ പ്രതിഷേധം. 6.2 കോടി രൂപ പ്രതിഫലത്തിന് രണ്ടുവർഷത്തേക്കാണ് തമന്നയുമായി കരാറൊപ്പിട്ടത്. ഈ ചുമതലയേൽപ്പിക്കാൻ ഒട്ടേറെ കന്നഡനടികളുണ്ടെന്നിരിക്കെ ഇതരഭാഷയിൽനിന്നുള്ള നടിയെ തിരഞ്ഞെടുത്തതിലാണ് പ്രതിഷേധമുയരുന്നത്. കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബെംഗളൂരുവിലെ യശ്വന്ത്പുരയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ഫാക്ടറിക്കുമുന്നിൽ യുവ കർണാടക വേദികെ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.സർക്കാരിന്റേത് കന്നഡവിരുദ്ധ തീരുമാനമാണെന്നും നിയമനം…
Read More184 ഇന്ദിരാ കാന്റീൻ കൂടി എത്തും; സംസ്ഥാനത്ത് ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തും; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തുമെന്നും പുതിയ 184 കാന്റീൻ തുടങ്ങുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈസൂരു ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ദരിദ്രരുടെയും ദിവസ വേതനക്കാരുടെയും ആശുപത്രികളിലെത്തുന്നവരുടെയും വിശപ്പ് ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്. എന്നാൽ, ബിജെപിയുടെ കാലത്ത്, ഈ കാന്റീനുകൾ അവഗണിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹിങ്കലിൽ ഒരു പിയുസി കോളേജ് ഉടൻ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ,…
Read Moreപകൽ സമയങ്ങളിൽ പാനിപൂരി വിൽപ്പന, ഉറക്കമൊഴിച്ച് പഠനം, ഒടുവിൽ ഐ.എസ്.ആർ.ഒയിൽ സ്വപ്ന ജോലി
മുംബൈ: സ്വപ്ന ജോലി നേടുന്നതിനായി കഠിന പ്രയത്‌നം നടത്തി ലക്ഷ്യത്തിലെത്തിയ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്. പകൽ സമയങ്ങളിൽ പാനി പൂരി വിറ്റ് ഉപജീവനമാർഗം. രാത്രിയിൽ ഉറക്കമൊഴിച്ച് പഠനം. ഇത്തരത്തിലെല്ലാം കഷ്ടപ്പെട്ട രാംദാസ് ഹേംരാജ് മർബഡെ എന്ന യുവാവിനാണ് ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യനായി ജോലി ലഭിച്ചത്. വീട്ടിലെ ദാരിദ്യം പലപ്പോഴും രാംദാസിന് പഠനത്തിനും തൻ്റെ മറ്റ് ചിലവുകൾക്കും തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ രാംദാസ് നന്നായി പഠിച്ചു തൻ്റെ സ്വപനത്തിലേയ്‌ക്കെത്താൻ. ശമ്പളമുള്ള ഒരു ജോലി രാംദാസിന്റെ വലിയ സ്വപ്നമായിരുന്നു.…
Read More15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് ഉറപ്പിച്ച് കമ്പനി; പിന്നെ നടന്നത് ചരിത്രം
ന്യൂയോർക് : ജോലി സ്ഥലങ്ങളിൽ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്നതും, കമ്പനി ഇത്തരം ആവശ്യങ്ങൾ നിരസിക്കുന്നതും സാധാരണ വാർത്തയല്ല, എന്നാൽ അതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായൊരു വാർത്തയാണിപ്പോൾ ന്യൂയോർക്കിൽ നിന്നും പുറത്ത് വരുന്നത്. താൻ ചെയ്യുന്ന ജോലിക്ക് 15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടൊരു യുവതി. എന്നാൽ ആവശ്യം കേട്ടതും കമ്പനി നിരസിച്ചു. പിന്നാലെ രാജിവെക്കുകയും ചെയ്തു. പിന്നീട് നടന്നത് ട്വിസ്റ്റ് എന്ന് പറഞ്ഞാൽ പോര ചരിത്രം. കമ്പനിയിൽ തൻ്റെ ജോലികൾ പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന യുവതിക്ക് പകരമായി ഒരാളെ കണ്ടത്താൻ കഴിഞ്ഞില്ല. ഒടുവിൽ…
Read Moreപ്രണയം വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
ബീഹാർ : മൂത്ത മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്ന് ( ആർ.ജെ.ഡി ) പുറത്താക്കി ലാലു പ്രസാദ് യാദവ് . പ്രണയ ബന്ധം തുറന്നുപറഞ്ഞതിൻ്റെ പേരിലാണ് നടപടി. ആറ് വർഷത്തേയ്ക്കാണ് പുറത്താക്കിയത്. മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് ലാലു വ്യക്തമാക്കിയത്. കുടുംബ മൂല്യങ്ങളിൽ നിന്നും പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് മൂത്ത മകനെന്നും അദ്ദേഹം ആരോപിച്ചു. അനുഷ്ക യാദവ് എന്ന യുവതിയുമായി 12 വർഷമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ…
Read Moreകർണാടകയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കൻ പ്രസിഡന്റ് വീഡിയോ ഉപയോഗിച്ച്
ബംഗളൂരു: കർണാടകയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകൾ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോണാൾഡ് ട്രംപിൻ്റെ പേരിനോട് സാമ്യമുള്ള ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ട്രംപിൻ്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്പനികൾ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പുകൾ. ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്പനികളിൽ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുകയും ചെയ്‌തു .വൻ റിട്ടേൺ വാഗ്ദാനം ചെയ്താണ്…
Read Moreമൃഗശാലയുടെ മറവിൽ വൻ ക്രമക്കേട്; പിലിക്കുള ഉദ്യാനത്തിൽ ലോകായുക്ത റെയ്ഡ്
ബെംഗളൂരു : കർണാടക ലോകായുക്ത മംഗളൂരു ഡിവിഷനിൽനിന്നുള്ള സംഘം പിലിക്കുള വികസന അതോറിറ്റി പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ . പിലിക്കുളയിലെ മൃഗശാലയ്ക്ക് ശരിയായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിൻ്റെ വികസനത്തിനായി ഫണ്ട് നിക്ഷേപിക്കുന്നതിൽ അതോറിറ്റി പരാജയപ്പെട്ടതായാണ് കണ്ടെത്തൽ. ഇതിന് പുറമേ മൃഗശാല ജീവനക്കാർക്ക് കുറഞ്ഞ വേതനമേ നൽകുന്നുള്ളൂവെന്നും ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ബോധ്യമായി. ടെൻഡർ പ്രക്രിയയിലും ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. ലോകായുക്ത ഡിവൈ.എസ്.പിമാരായ ഡോ. ഗാന പി. കുമാർ, പി. സുരേഷ് കുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ ജി. ഭാരതി, കെ.എൻ.…
Read Moreബി.എം.ടി.സി ബസ് പാസിന് വിദ്യാർഥികൾക്ക് അപേക്ഷിക്കാം
ബംഗളൂരു: പുതിയ അധ്യയന വർഷത്തേയ്ക്ക് ബി.എം.ടി.സി ബസുകളിൽ കൺസഷൻ പാസിനായി വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം. സേവാ സിന്ധു പോർട്ടൽ വഴി ഓൺലൈനായോ, ബംഗളൂരു വൺ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാം. ബംഗളൂരു വൺ സെന്ററുകൾ വഴിയും മെജസ്റ്റിക്, കെങ്കേരി, ശാന്തിനഗർ, ഹൊസകോട്ടെ, ഇലക്ട്രോണിക് സിറ്റി, കെ.എസ്.ആർ.ടി.സി ആനേക്കൽ ഡിപ്പോ എന്നിവിടങ്ങളിൽനിന്ന് ജൂൺ ഒന്നു മുതൽ രാവിലെ എട്ടു മുതൽ വൈകീട്ട് 6.30 വരെയുള്ള സമയത്ത് ബസ് പാസുകൾ കൈപ്പറ്റാം. ശക്തി പദ്ധതി പ്രകാരം, കർണാടകയിൽ ജനിച്ച പെൺകുട്ടികൾക്ക് യാത്ര സൗജന്യമാണ്. കൂടുതൽ…
Read More