മൈസൂരു സാൻഡലിന്റെ മുഖമായി തമന്ന ഭാട്ടിയ എത്തുന്നതിനെതിരെ പ്രതിഷേധം കത്തിപടരുന്നു

ബെംഗളൂരു : സർക്കാർ സ്ഥാപനമായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ മൈസൂർ സാൻഡൽ സോപ്പ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി തെലുഗു നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകത്തിൽ പ്രതിഷേധം.

6.2 കോടി രൂപ പ്രതിഫലത്തിന് രണ്ടുവർഷത്തേക്കാണ് തമന്നയുമായി കരാറൊപ്പിട്ടത്. ഈ ചുമതലയേൽപ്പിക്കാൻ ഒട്ടേറെ കന്നഡനടികളുണ്ടെന്നിരിക്കെ ഇതരഭാഷയിൽനിന്നുള്ള നടിയെ തിരഞ്ഞെടുത്തതിലാണ് പ്രതിഷേധമുയരുന്നത്.

കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബെംഗളൂരുവിലെ യശ്വന്ത്പുരയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ഫാക്ടറിക്കുമുന്നിൽ യുവ കർണാടക വേദികെ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.സർക്കാരിന്റേത് കന്നഡവിരുദ്ധ തീരുമാനമാണെന്നും നിയമനം റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

അതേസമയം, പ്രതിഷേധത്തെ വ്യവസായമന്ത്രി എം.ബി. പാട്ടീൽ തള്ളി. കർണാടകത്തിനുപുറത്തേക്ക്‌ മൈസൂർ സാൻഡൽ സോപ്പ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇതിന്റെഭാഗമായാണ് തമന്നയുടെ നിയമനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധരടങ്ങിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നിയമനമെന്നും 2028-ഓടെ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ലാഭം അയ്യായിരം കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തെലുഗു, തമിഴ്, ഹിന്ദി സിനിമകളിലൂടെ ആരാധകരുടെ ഇഷ്ടതാരമായിമാറിയ നടിയാണ് തമന്ന ഭാട്ടിയ.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts