ബെംഗളൂരു : അന്തഃസംസ്ഥാന അതിർത്തികളിലടക്കം കാട്ടാന ശല്യം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആനകളുടെ കണക്കെടുപ്പ് തുടങ്ങി.
സർവേ റിപ്പോർട്ട് അനുസരിച്ച് ആനശല്യം ലഘൂകരിക്കുന്ന തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ. ലക്ഷ്മികാന്ത് അറിയിച്ചു.
ബന്ദിപ്പുർ, നാഗർഹോളെ, എംഎം ഹിൽസ്, ബന്നാർഘട്ട ദേശീയോദ്യാനം, കാവേരി വന്യജീവി സങ്കേതം, മടിക്കേരി, വിരാജ്‌പേട്ട്, ബന്നാർഘട്ട ദേശീയോദ്യാനം, കോലാർ, ചിക്കമഗളൂരു, ശിവമോഗ വന്യജീവി ഡിവിഷൻ എന്നിവിടങ്ങളിലാണ് സെൻസസ് നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സർവേ ഞായറാഴ്ച അവസാനിക്കും.
വനംമന്ത്രി ഈശ്വർ ഖന്ധ്രെയുടെ നിർദേശപ്രകാരമാണ് സർവേ.
അതിർത്തി മേഖലകളിലടക്കം സംസ്ഥാനത്ത് ആനശല്യം വർധിക്കുന്നതിന്റെ സാഹചര്യത്തിൽ ആനകളുടെ തരംതിരിച്ചുള്ള വിശദമായ ഡേറ്റ തയ്യാറാക്കാനാണ് സർവേ നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]