ജെ.സി.ബിയിൽ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

റായ്പൂർ : ഡീസൽ മോഷിടിച്ചെന്ന് ആരോപിച്ച് ജെ.സി.ബി ഡ്രൈവറെ ഉടമ ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. റായ്പൂരിലാണ് സംഭവം. ഗുഡിയ സ്വദേശി തേജ്പാൽ സിംങാണ് മർദിച്ചത്.

മൂന്ന് മണിക്കൂറോളമാണ് ഡ്രൈവറെ ഇത്തരത്തിൽ മർദ്ദിച്ചത്.മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നിരവധി ആളുകൾ നോക്കിനിൽക്കെയാണ് ആക്രമണം ഉണ്ടായത്.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുന്നേയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തേജ്പാൽ സിംങിനെ അറസ്റ്റ് ചെയ്‌തത്‌.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.രാജസ്ഥാൻ ഭരിക്കുന്നത് ബിജെപിയല്ല മാഫിയകളാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts