യെശ്വന്തപുര എക്സ്‌പ്രസിന്റെ കോച്ച് പാളംതെറ്റി

ബെംഗളൂരു : ബെളഗാവിക്കടുത്ത് കരൻസോളിനും കാസിൽ റോക്കിനും ഇടയിൽ വാസ്‌കോ ഡ ഗാമ (ഗോവ)-യെശ്വന്തപുര (17310) എക്സ്‌പ്രസിന്റെ കോച്ച് പാളംതെറ്റി. ഞായറാഴ്ച പുലർച്ചെ 2.30-നാണ് സംഭവം.

അപകടത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല.

സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. പീരിയോഡിക് ഓവർഹോളിനായി (പിഒഎച്ച്) കൊണ്ടുപോകുകയായിരുന്ന ഒഴിഞ്ഞ കോച്ചാണ് പാളംതെറ്റിയത്. ട്രെയിനിലുണ്ടായിരുന്ന 1,000-ത്തോളം യാത്രക്കാർക്ക് പ്രഭാതഭക്ഷണം, ചായ, കുടിവെള്ളം എന്നിവ വിതരണംചെയ്തു.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

അപകടത്തെത്തുടർന്ന് ഈ ഭാഗത്തുകൂടിയുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി തടസ്സപ്പെട്ടു.

ഞായറാഴ്ച രാവിലെ 6.30-ന് പുറപ്പെടേണ്ടിയിരുന്ന വാസ്‌കോ ഡ ഗാമ-ഷാലിമാർ അമരാവതി എക്സ്‌പ്രസ് (18048) രണ്ടുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts