മകൾ ഇതരജാതിക്കാരനെ വിവാഹം ചെയ്തു; മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി

മൈസൂരു : മകൾ ഇതരജാതിക്കാരനെ വിവാഹംചെയ്തതിലുള്ള വിഷമത്തിൽ മാതാപിതാക്കളും സഹോദരിയും അണക്കെട്ടിൽച്ചാടി ജീവനൊടുക്കി.

എച്ച്ഡി കോട്ടെ താലൂക്കിലെ ബുഡാനുരു ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവസ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയമകൾ ഹർഷിത (18) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. വദരഗുഡിയിലുള്ള ഹെബ്ബാല അണക്കെട്ടിലാണ് മൂവരും ചാടിയത്. ബൈക്കിൽ അണക്കെട്ടിനുസമീപമെത്തി മരണക്കുറിപ്പെഴുതിവെച്ച് വെള്ളത്തിലേക്കുചാടുകയായിരുന്നു. വഴിയാത്രക്കാരാണ് ബൈക്കിൽ കുറിപ്പുകണ്ടെത്തിയത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ഇവരുടെ മൂത്തമകൾ മൈസൂരുവിലെ കോളേജിൽ പഠിക്കുകയായിരുന്നു. യുവതി കോട്ട് താലൂക്കിലെ ഉദ്ബർ ഗ്രാമത്തിലെ മറ്റൊരുസമുദായത്തിൽനിന്നുള്ളയാളെ മാതാപിതാക്കളെ അറിയിക്കാതെ വിവാഹംചെയ്തിരുന്നു. ഇതിന്റെ വിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts