184 ഇന്ദിരാ കാന്റീൻ കൂടി എത്തും; സംസ്ഥാനത്ത് ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തുമെന്നും പുതിയ 184 കാന്റീൻ തുടങ്ങുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

മൈസൂരു ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ദരിദ്രരുടെയും ദിവസ വേതനക്കാരുടെയും ആശുപത്രികളിലെത്തുന്നവരുടെയും വിശപ്പ് ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്.

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

എന്നാൽ, ബിജെപിയുടെ കാലത്ത്, ഈ കാന്റീനുകൾ അവഗണിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഹിങ്കലിൽ ഒരു പിയുസി കോളേജ് ഉടൻ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മന്ത്രി റഹീം ഖാൻ, എംഎൽഎമാരായ ജി.ടി. ദേവഗൗഡ, തൻവീർ സേട്ട്, കെ ഹരീഷ് ഗൗഡ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
[masterslider id="10"]

Related posts

Click Here to Follow Us