മുംബൈ: സ്വപ്ന ജോലി നേടുന്നതിനായി കഠിന പ്രയത്‌നം നടത്തി ലക്ഷ്യത്തിലെത്തിയ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്.
പകൽ സമയങ്ങളിൽ പാനി പൂരി വിറ്റ് ഉപജീവനമാർഗം. രാത്രിയിൽ ഉറക്കമൊഴിച്ച് പഠനം. ഇത്തരത്തിലെല്ലാം കഷ്ടപ്പെട്ട രാംദാസ് ഹേംരാജ് മർബഡെ എന്ന യുവാവിനാണ് ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യനായി ജോലി ലഭിച്ചത്.
വീട്ടിലെ ദാരിദ്യം പലപ്പോഴും രാംദാസിന് പഠനത്തിനും തൻ്റെ മറ്റ് ചിലവുകൾക്കും തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ രാംദാസ് നന്നായി പഠിച്ചു തൻ്റെ സ്വപനത്തിലേയ്‌ക്കെത്താൻ.
ശമ്പളമുള്ള ഒരു ജോലി രാംദാസിന്റെ വലിയ സ്വപ്നമായിരുന്നു. സ്കൂൾ പ്യൂണായിരുന്നു രാം ദാസിൻ്റെ അച്ഛൻ. അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചതോടെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം രാംദാസ് ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെയാണ് പാനിപൂരി വിൽപ്പന തുടങ്ങിയത്.
ഒടുവിൽ കിട്ടിയ സമയമെല്ലാം ഫലപ്രദമായി ഉപയോഗിച്ച് കഴിഞ്ഞ ദിവസം ( മെയ് -19 ന് )
രാംദാസിന് ഐ.എസ്.ആർ.ഒയിൽ നിന്ന് ജോലിയിൽ ചേരാനുള്ള കത്ത് ലഭിക്കുന്നത്.
ബിരുദധാരിയായ രാംദാസ് ഐ.ടി.ഐ കോഴ്സും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്.
അതെസമയം നിരവധിപേരാണ് ജോലി ലഭിച്ചതിന് പിന്നാലെ രാംദാസിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. പ്രതിസന്ധികളിൽ തളരാതെ കഠിന പ്രയത്നത്തിലൂടെ രാംദാസ് സ്വന്തമാക്കിയ വിജയം മാതൃകാപരമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.