താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം. ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും. ഈ സമയം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം. ചെറിയ വാഹനങ്ങൾ വൺസൈഡ് ആയി കടത്തിവിടും. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സംരക്ഷണഭിത്തിക്കായുള്ള നിലമൊരുക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. രണ്ടാം വളവിനടുത്ത് കൾവ‍ർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

സംരക്ഷണഭിത്തി കെട്ടിയുയർത്തുന്നതിനുവേണ്ടിയുള നിലമൊരുക്കുന്നതിനിടെ വാഹനം താഴേക്ക് നിരങ്ങുകയായിരുന്നു. നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ചെരിയുകയും തലകീഴായി മറിഞ്ഞ് നൂറ്റൻപതടിയോളം താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts