ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തെ കബൺ പാർക്ക് മെട്രോ സ്റ്റേഷൻ ഉൾപ്പെടുന്ന ബയ്യപ്പനഹള്ളി–മൈസൂരു റോഡ് (പർപ്പിൾ ലൈൻ) റൂട്ടിലൂടെ 2,37,580 പേരും യെലച്ചനഹള്ളി–നാഗസന്ദ്ര (ഗ്രീൻലൈൻ) റൂട്ടിലൂടെ 1,72,470 പേരും യാത്ര ചെയ്തു. ഓഗസ്റ്റ് 11നും 17നും മൂന്നരലക്ഷം യാത്രക്കാരെ ലഭിച്ചതായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്.
42.3 കിലോമീറ്റർ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയതോടെ മജസ്റ്റിക്, യശ്വന്ത്പുര റെയിൽവേ സ്റ്റേഷനുകളിലേക്കും പീനിയ, മജസ്റ്റിക്, മാർക്കറ്റ് ബസ് സ്റ്റാൻഡുകളിലേക്കും യാത്ര സുഗമമായതാണ് മെട്രോയിലെ തിരക്കിനു കാരണം. തുടർച്ചയായ മഴ കാരണം സ്വന്തം വാഹനം ഉപേക്ഷിച്ചു കൂടുതൽപേർ മെട്രോ യാത്ര പതിവാക്കിയിട്ടുമുണ്ട്. തിരക്കു കൂടിയതിനാൽ മറ്റന്നാൾ മുതൽ ഓരോ നാലു മിനിറ്റിലും മെട്രോ സർവീസ് നടത്താൻ ബിഎംആർസിൽ തീരുമാനിച്ചിട്ടുണ്ട്.