പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ

ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സൈക്കിൾ ട്രാക്കിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ യുവാവിന്റെ അശ്ലീല പ്രദർശനം. കൊക്കപേട്ട് നർസിംഗി സൈക്കിൾ ട്രാക്കിൽ കഴിഞ്ഞ 26-നായിരുന്നു സംഭവം. സൈക്കിൾ ട്രാക്കിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ച് യുവാവ് പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യുന്നത് കണ്ട യുവതി, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

പതിവ് ഓട്ടത്തിനിടയിലാണ് അസ്വസ്ഥജനകമായ ഈ കാഴ്ച ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് യുവതിയെ തുറിച്ച് നോക്കിക്കൊണ്ട് അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു. ഉടൻ തന്നെ മൊബൈൽ ക്യാമറ ഓണാക്കിയെങ്കിലും യുവതി ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ പുറംതിരിഞ്ഞ് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. അപ്രതീക്ഷിതമായ സംഭവമായതിനാൽ ഇയാളുടെ മുഖം വ്യക്തമായി ചിത്രീകരിക്കാൻ യുവതിക്ക് സാധിച്ചില്ല.

സംഭവം നടക്കുമ്പോൾ സൈക്കിൾ ട്രാക്കിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നുവെന്നും ഇത്തരം പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഭയപ്പെടുത്തുന്നുവെന്നും യുവതി പറഞ്ഞു. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. സൈബർ ഇടങ്ങളിൽ ‘എവിടെ സ്ത്രീ സുരക്ഷ’ എന്ന ചോദ്യമുയർത്തി നെറ്റിസൺസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts