നിങ്ങൾ ആവശ്യപ്പെട്ട ‘ഉടമ’ ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

ഭുവനേശ്വർ: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള സമ്പാദ്യം പിൻവലിക്കാൻ വേണ്ടി ശവക്കുഴി മാന്തി പുറത്തെടുത്ത അസ്ഥികൂടവുമായി ബാങ്കിലെത്തിയ ആദിവാസി യുവാവിന്റെ നടപടി ഒഡിഷയിൽ വൻ രാഷ്ട്രീയ-ഭരണതല വിവാദത്തിന് തിരി കൊളുത്തി.

കിയോഞ്ജർ ജില്ലയിലെ മാളിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലേക്കാണ് ജീതു മുണ്ട എന്ന യുവാവ് തന്റെ സഹോദരി കർള മുണ്ടയുടെ അവശിഷ്ടങ്ങളുമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാരിനും ബാങ്ക് അധികൃതർക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

മരണപ്പെട്ടയാൾ നേരിട്ട് ഹാജരാകണമെന്ന് ബാങ്ക് അധികൃതർ നിർബന്ധം പിടിച്ചതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് പ്രാഥമികമായി ഉയർന്ന ആരോപണം. എന്നാൽ ബാങ്ക് ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. മരിച്ചയാളുടെ അവശിഷ്ടങ്ങൾ ഹാജരാക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും, ക്ലെയിം സെറ്റിൽമെന്റ് നടപടികൾ മനസ്സിലാക്കാത്തതും മദ്യലഹരിയിലായിരുന്നതുമാണ് യുവാവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്നും ബാങ്ക് പ്രസ്താവനയിൽ വിശദീകരിച്ചു. രേഖകൾ ഹാജരാക്കിയതിനെത്തുടർന്ന് അക്കൗണ്ടിലുണ്ടായിരുന്ന 19,402 രൂപ നിയമപരമായ അവകാശികൾക്ക് കൈമാറിയതായും ബാങ്ക് അറിയിച്ചു.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

സംഭവം വിവാദമായതോടെ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യൂ ഡിവിഷണൽ കമ്മീഷണറോട് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്താനും ഭാവിയിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിനിടെ, ദുരിതത്തിലായ കുടുംബത്തിന് ജില്ലാ റെഡ് ക്രോസ് ഫണ്ടിൽ നിന്ന് 30,000 രൂപ ധനസഹായം നൽകുകയും സഹോദരിയുടെ മരണ സർട്ടിഫിക്കറ്റും അവകാശ സർട്ടിഫിക്കറ്റും ഉടൻ തന്നെ ലഭ്യമാക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ സാധാരണക്കാരോട് കൂടുതൽ കരുണയോടെയും വൈകാരികമായും പെരുമാറണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
[masterslider id="10"]

Related posts

Click Here to Follow Us