നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ സർവീസിലെ 35 വർഷത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന ‘നാം നമ്മെ കൊള്ളയടിക്കുന്നു’ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. സർക്കാർ വകുപ്പുകളിലെ അഴിമതികളും നയപരമായ പാളിച്ചകളും അക്കമിട്ടു നിരത്തുന്ന പുസ്തകം ഭരണ-ഉദ്യോഗസ്ഥ തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും.

സർക്കാരിന്റെ മദ്യനയത്തെയും ലോട്ടറിയെയും രൂക്ഷമായി വിമർശിക്കുന്ന പുസ്തകം, ഒന്നാം തീയതിയിലെ മദ്യനിരോധനം വെറും പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയന്ത്രണങ്ങൾ ടൂറിസം, കോർപ്പറേറ്റ് മേഖലകളിൽ വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും കഞ്ചാവ് കാൻസറിന് കാരണമാകില്ലെന്നും നിയന്ത്രിത അളവിൽ വിൽപ്പന അനുവദിക്കാവുന്നതാണെന്നും ബിജു പ്രഭാകർ നിരീക്ഷിക്കുന്നു. ലോട്ടറി സംവിധാനം ജനങ്ങളെ പറ്റിക്കാനുള്ളതാണെന്നും അദ്ദേഹം തുറന്നടിക്കുന്നു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

2018-ലെ പ്രളയത്തിന്റെ യഥാർത്ഥ കാരണങ്ങൾ, എക്സൈസ്, ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളിലെ അഴിമതികൾ എന്നിവയ്ക്ക് പുറമെ ഏറെ വിവാദമായ എഐ ക്യാമറ ഇടപാടിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശങ്ങളുണ്ട്. ‘കേരളം നമ്പർ വൺ’ എന്ന അവകാശവാദം മാത്രം പോരെന്നും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എൻഡോസൽഫാൻ ഇരകളുടെ കണക്കുകൾ ശാസ്ത്രീയമല്ലെന്നതുൾപ്പെടെയുള്ള വിപ്ലവകരമായ വെളിപ്പെടുത്തലുകൾ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts