‘സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?’; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ രഹസ്യമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ കർണാടക ഹൈക്കോടതിയുടെ രൂക്ഷവിമർശനം. “നിങ്ങൾ എങ്ങനെയുള്ള മനുഷ്യനാണ്? സ്ത്രീകൾക്ക് ഒരിടത്തും സുരക്ഷിതമായിരിക്കാൻ കഴിയില്ലേ?” എന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചു. പ്രതിയായ ബി.കെ. ദിഗന്ത് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

അക്കൗണ്ടന്റായ ദിഗന്ത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബനശങ്കരി പോലീസിന്റെ പിടിയിലായത്. മെട്രോ ട്രെയിനുകളിൽ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ഒളിഞ്ഞുനോട്ടമെന്നോണം പകർത്തുകയും ‘മെട്രോ ചിക്സ്’ (Metro Chicks) എന്ന ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇയാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് അയ്യായിരത്തിലധികം ഫോളോവേഴ്‌സും ടെലിഗ്രാം ഗ്രൂപ്പിൽ ആയിരത്തോളം വരിക്കാരും ഉണ്ടായിരുന്നു. സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് മോശമായ രീതിയിൽ ചർച്ചകൾ നടത്താൻ ഇയാൾ സൗകര്യമൊരുക്കിയതായും പോലീസ് കണ്ടെത്തിയിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

തനിക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിഗന്ത് ഹൈക്കോടതിയെ സമീപിച്ചത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നതുപോലെ മാത്രമേ താനും ചെയ്തിട്ടുള്ളൂ എന്ന വിചിത്രമായ വാദമാണ് ഇയാൾ കോടതിയിൽ ഉയർത്തിയത്. എന്നാൽ ഈ വാദത്തെ കോടതി പൂർണ്ണമായും തള്ളി. “സ്ത്രീകളെ പിന്നിൽ നിന്ന് ചിത്രീകരിച്ച് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് എന്ത് തരം ഏർപ്പാടാണ്? സിസിടിവി ക്യാമറയുമായി ഇതിനെ താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല” എന്ന് കോടതി വ്യക്തമാക്കി.

  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി

സാങ്കേതിക കാരണങ്ങൾ നിരത്തി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തെയും കോടതി തടഞ്ഞു. ഇത്തരം ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ സാങ്കേതികതയ്ക്ക് പിന്നിൽ ഒളിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് നാഗപ്രസന്ന, പ്രതിക്കെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകി. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും പീഡനവുമാണിതെന്ന് അടിവരയിട്ട കോടതി, ഹർജി തള്ളിക്കൊണ്ട് ക്രിമിനൽ നടപടികൾ തുടരാൻ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us