സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

ബെംഗളൂരു: വിദ്യാലയങ്ങളിലെ വിവിധ ആഘോഷ പരിപാടികളിൽ അശ്ലീല ചുവയുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിനും നൃത്തങ്ങൾ അവതരിപ്പിക്കുന്നതിനും കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കർശന നിരോധനം ഏർപ്പെടുത്തി.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമായ നിർദ്ദേശങ്ങൾ ഏപ്രിൽ 16-ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് വകുപ്പ് വ്യക്തമാക്കിയത്. നിയമം ലംഘിക്കുന്ന സ്കൂൾ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മൂല്യാധിഷ്ഠിതവുമായ പാട്ടുകൾ മാത്രമേ സ്കൂളുകളിൽ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ പറയുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന പ്രകടനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിക്ക് നിരക്കാത്തതാണെന്ന് വകുപ്പ് നിരീക്ഷിച്ചു. പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലും നൃത്തങ്ങൾ ചിട്ടപ്പെടുത്തുന്നതിലും പ്രധാനാധ്യാപകർക്കും മാനേജ്‌മെന്റിനും നേരിട്ട് ഉത്തരവാദിത്തമുണ്ടായിരിക്കും.

വിദ്യാർത്ഥികൾ മാന്യമായ വസ്ത്രധാരണം ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. ദേശസ്‌നേഹവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഗാനങ്ങൾക്ക് മുൻഗണന നൽകണം. ചില സ്കൂൾ പരിപാടികളിലെ നൃത്തങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കർണാടക രക്ഷണ വേദി ഉന്നയിച്ച പരാതിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണ്ണായക നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts