മുംബൈ: സ്വപ്ന ജോലി നേടുന്നതിനായി കഠിന പ്രയത്‌നം നടത്തി ലക്ഷ്യത്തിലെത്തിയ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്. പകൽ സമയങ്ങളിൽ പാനി പൂരി വിറ്റ് ഉപജീവനമാർഗം. രാത്രിയിൽ ഉറക്കമൊഴിച്ച് പഠനം. ഇത്തരത്തിലെല്ലാം കഷ്ടപ്പെട്ട രാംദാസ് ഹേംരാജ് മർബഡെ എന്ന യുവാവിനാണ് ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യനായി ജോലി ലഭിച്ചത്. വീട്ടിലെ ദാരിദ്യം പലപ്പോഴും രാംദാസിന് പഠനത്തിനും തൻ്റെ മറ്റ് ചിലവുകൾക്കും തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ രാംദാസ് നന്നായി പഠിച്ചു തൻ്റെ സ്വപനത്തിലേയ്‌ക്കെത്താൻ. ശമ്പളമുള്ള ഒരു ജോലി രാംദാസിന്റെ വലിയ സ്വപ്നമായിരുന്നു.…
Read More