സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,

ബെംഗളൂരു: കഠിനമായ ഉഷ്ണതരംഗത്തിൽ വലയുന്ന കർണാടകയിൽ ആശ്വാസമായി ഇടിമിന്നലോടു കൂടിയ മഴയെത്തുന്നു. വടക്കൻ കർണാടകയിൽ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും (Hailstorm) സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷം തുടരാനാണ് സാധ്യത.

തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗത്തിന് ഇന്ന് പെയ്യാൻ സാധ്യതയുള്ള മിതമായ മഴയോടെ ശമനമുണ്ടാകും. വടക്കൻ ഉൾനാടൻ ജില്ലകളായ ബാഗൽകോട്ട്, റായ്ച്ചൂർ, യാദ്ഗിർ, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ശിവമൊഗ്ഗ, ചിക്കമഗളൂരു, ദാവണഗെരെ, വിജയനഗർ ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ ജില്ലകളിലും ശക്തമായ ഇടിമിന്നലുണ്ടാകും. കുടക്, കോലാർ, മൈസൂർ ജില്ലകളിൽ ശക്തമായ കാറ്റിനൊപ്പം മിതമായ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ തുടങ്ങി പത്തോളം ജില്ലകളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും മഴയും പ്രതീക്ഷിക്കാം. ഉഷ്ണതരംഗത്തിന് പിന്നാലെയെത്തുന്ന ശക്തമായ കാറ്റും മിന്നലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts