ബംഗളൂരു: പുതിയ അധ്യയന വർഷത്തേയ്ക്ക് ബി.എം.ടി.സി ബസുകളിൽ കൺസഷൻ പാസിനായി വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം. സേവാ സിന്ധു പോർട്ടൽ വഴി ഓൺലൈനായോ, ബംഗളൂരു വൺ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാം.
ബംഗളൂരു വൺ സെന്ററുകൾ വഴിയും മെജസ്റ്റിക്, കെങ്കേരി, ശാന്തിനഗർ, ഹൊസകോട്ടെ, ഇലക്ട്രോണിക് സിറ്റി, കെ.എസ്.ആർ.ടി.സി ആനേക്കൽ ഡിപ്പോ എന്നിവിടങ്ങളിൽനിന്ന് ജൂൺ ഒന്നു മുതൽ രാവിലെ എട്ടു മുതൽ വൈകീട്ട് 6.30 വരെയുള്ള സമയത്ത് ബസ് പാസുകൾ കൈപ്പറ്റാം.
ശക്തി പദ്ധതി പ്രകാരം, കർണാടകയിൽ ജനിച്ച പെൺകുട്ടികൾക്ക് യാത്ര സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 080 22483777.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]