ബംഗളൂരു: കർണാടകയുടെ വൈദ്യുതി മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈദ്യുതി പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്, കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ആർ.ഇ.സി ലിമിറ്റഡിന്റെ പ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സെഷനിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവയുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്ന സമഗ്ര അവതരണം കർണാടക സർക്കാർ നടത്തി.
വൈദ്യുതി സ്ഥാപനങ്ങളിലെ വാർഷിക സാമ്പത്തിക നഷ്ടം കുറക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും ചെലവ് പ്രതിഫലിപ്പിക്കുന്ന താരിഫുകൾ നടപ്പിലാക്കുന്നതിലേയ്ക്ക് നീങ്ങാനും കേന്ദ്രമന്ത്രി സംസ്ഥാന സർക്കാറിനെ ഉപദേശിച്ചു.
സർക്കാറിൻ്റെ വൈദ്യുതി കുടിശ്ശിക കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രീകൃത പേയ്മെന്റ് സംവിധാനം വേണമെന്ന് നിർദേശിച്ച മന്ത്രി വാണിജ്യ, വ്യാവസായിക, മറ്റു ഉപഭോക്തൃ വിഭാഗങ്ങൾക്കായി സമയബന്ധിതമായി സ്മാർട്ട് മീറ്ററിങ് വേഗത്തിലാക്കാനും സംസ്ഥാനം സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.