വൈ​ദ്യു​തി മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​ൻ കർണാടകയ്ക്ക് കേ​ന്ദ്ര പി​ന്തു​ണ; മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ വൈ​ദ്യു​തി മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്രം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര വൈ​ദ്യു​തി മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. കഴിഞ്ഞ ദിവസം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര വൈ​ദ്യു​തി പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ​ഹ​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്, ക​ർ​ണാ​ട​ക ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്, ആ​ർ.​ഇ.​സി ലി​മി​റ്റ​ഡി​ന്റെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം, വി​ത​ര​ണം എ​ന്നി​വ​യു​ടെ നി​ല​വി​ലെ സ്ഥി​തി വിലയിരുത്തുന്ന സ​മ​ഗ്ര അ​വ​ത​ര​ണം ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ന​ട​ത്തി. വൈ​ദ്യു​തി…

Read More
Click Here to Follow Us