ബംഗളൂരു: കർണാടകയുടെ വൈദ്യുതി മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈദ്യുതി പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്, കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ആർ.ഇ.സി ലിമിറ്റഡിന്റെ പ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സെഷനിൽ പങ്കെടുത്തു. സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവയുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്ന സമഗ്ര അവതരണം കർണാടക സർക്കാർ നടത്തി. വൈദ്യുതി…
Read More