‘നവംബർ വിപ്ലവം’ കർണാടകയിൽ അധികാരമാറ്റം ഉടനുണ്ടാകില്ലന്ന് കോൺഗ്രസ് വൃത്തങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ അധികാരമാറ്റം വൈകുമെന്നും തത്കാലം മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യതന്നെ തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ.

സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്നതിനാൽ മുൻധാരണപ്രകാരം ഈമാസം സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നായിരുന്നു ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ആവശ്യം.

എന്നാൽ, ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ ദളിത് മുഖ്യമന്ത്രി എന്ന മുദ്രാവാക്യവുമായി കോൺഗ്രസിനുള്ളിൽത്തന്നെ പടയൊരുക്കമാരംഭിച്ചതോടെ അധികാരമാറ്റം വൈകിപ്പിക്കാൻ ദേശീയനേതൃത്വം തീരുമാനിക്കുകയായിരുന്നു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

‘നവംബർ വിപ്ലവം’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇത്‌ ഉടനില്ലെന്ന സൂചനയാണ് ശിവകുമാർ പക്ഷവും നൽകുന്നത്. വിപ്ലവം നടക്കാൻപോകുന്നത് 2028 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോഴാണെന്നായിരുന്നു കഴിഞ്ഞദിവസം ശിവകുമാർ പ്രതികരിച്ചത്.

സംസ്ഥാനത്ത് രാഷ്ട്രീയാന്തരീക്ഷം മാറാതെ അധികാരമാറ്റം വേണ്ടെന്നാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം സിദ്ധരാമയ്യയെ അറിയിച്ചെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts