ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ഒരു ടെക്കി തന്റെ ഓഹരി വിപണി നിക്ഷേപത്തിന്റെ ലാഭനഷ്ടം അറിയാൻ ഒരു സവിശേഷ രീതി സ്വീകരിച്ചിരിക്കുകയാണ് . കിടപ്പുമുറിയിൽ ഇരുന്നുകൊണ്ട് തന്നെ, വെളിച്ചത്തിലൂടെ ഓഹരി വിപണി നിക്ഷേപത്തിന്റെ നില അറിയാൻ കഴിയും. അത് സാധ്യമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ. പങ്കജ് തന്റെ എക്സ് അക്കൗണ്ടിൽ ഈ സവിശേഷ രീതിയുടെ ഫോട്ടോകൾ പങ്കിട്ടു. “എന്റെ സീറോദ സ്റ്റോക്ക് പോർട്ട്‌ഫോളിയോയുടെ ലാഭ നഷ്ടങ്ങൾ ഇപ്പോൾ എന്റെ കിടപ്പുമുറിയിലെ ലൈറ്റുകളിലൂടെ മനസിലാക്കാൻ സാധിക്കും. എനിക്ക് പണം നഷ്ടപ്പെടുമ്പോൾ അത് ചുവപ്പായി മാറും എന്നും”…
Read MoreDay: 9 November 2025
മാസങ്ങളായി പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സ്വർണ്ണവും പണവും കണ്ടെത്തി
ബെംഗളൂരു: പോലീസ് പിടിച്ചെടുത്ത് ഒരു മാസമായി പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണ്ണവും വെള്ളിയും കണ്ടെത്തി . മോഷണ കേസിലെ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തത്. എന്നാൽ, ഇപ്പോൾ കാർ വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു. കാർ പരിശോധിക്കുന്നതിനിടെയാണ് പണവും സ്വർണ്ണവും വെള്ളിയും ഇതിൽ നിന്നും കണ്ടെത്തിയത്. പരിശോധനയിൽ കാർ സീറ്റിനടിയിൽ നിന്ന് 595 ഗ്രാം സ്വർണ്ണവും 589 ഗ്രാം വെള്ളിയും 3,41,150 രൂപയും കണ്ടെത്തി. പിടിച്ചെടുത്ത പണത്തിന്റെയും വസ്തുക്കളുടെയും മൂല്യം ഒരു കോടിയിലധികം വരുമെന്ന്…
Read Moreകരിമ്പ് കർഷകരുടെ പ്രതിഷേധം: പോലീസിനെ മൂന്ന് കിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് കർഷകർ
ബെംഗളൂരു : കരിമ്പ് ടണ്ണിന് 3,500 രൂപ വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ബെൽഗാം ജില്ലയിലെ കർഷകർ നടത്തുന്ന പ്രതിഷേധം വെള്ളിയാഴ്ച 9-ാം ദിവസമായി തുടർന്നു. ബെൽഗാമിൽ മാത്രമല്ല, ബാഗൽകോട്ടിലെയും വിജയപുരയിലെയും കർഷകർ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഹട്ടരാഗി ടോൾ ഗേറ്റിന് സമീപം പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ് നടത്തി. എന്നിരുന്നാലും, പ്രതിഷേധക്കാർ പ്രതിഷേധ സ്ഥലം വിട്ട ശേഷം പോലീസിനെ മൂന്ന് കിലോമീറ്ററോളം പിന്തുടർന്ന് അവർക്ക് നേരെ കല്ലെറിഞ്ഞു.…
Read Moreഡല്‍ഹിയിലെ ടെക്കികളെ പോലും പിന്നില്‍ ആക്കി നഗരത്തിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാർ വാങ്ങുന്ന ശമ്പളം
ബെംഗളൂരു: ഇന്ത്യയില്‍ മികച്ച ശമ്പളം ലഭിക്കുന്ന ഒരു വിഭാഗമാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. ഇപ്പോഴിതാ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ ശമ്പളത്തില്‍ വലിയ അന്തരം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബ് കൂടിയാണ് ബെംഗളൂരു. ഐബിഎം, ഗൂഗിള്‍, എസ്എപി, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് പോലുള്ള വലിയ ഇന്ത്യന്‍ ഐടി കമ്പനികളും ബെംഗളൂരുവിലുണ്ട്. ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ബെംഗളൂരുവിലാണ്. നഗരത്തിലെ ഒരു മികച്ച സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക്…
Read Moreമൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യത വിദൂരമല്ല; മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ
ബെംഗളൂരു : മൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യത വിദൂരമല്ലെന്നും അത് കൂടുതൽ വിശ്വസനീയമായി വരുകയാണെന്നും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ പറഞ്ഞു. സാങ്കേതിക സൈനികവത്കരണവും സൈബർ യുദ്ധവും വൻശക്തിയുള്ള രാജ്യങ്ങൾക്കിടയിലുള്ള നിയന്ത്രണങ്ങൾ അപചയിക്കുന്നതും ഇതിന്റെ സൂചകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ] ബെംഗളൂരുവിൽ സിനർജിയ ഫൗണ്ടേഷൻ തയ്യാറാക്കിയ ഗ്ലോബൽ ഫ്യൂച്ചേഴ്‌സ് 2035 റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യങ്ങൾക്കിടയിലെ പ്രക്ഷുബ്‌ധത ചേരിചേരാനയത്തിന്റെ പുനരുജ്ജീവനത്തിന് ഗുണമാകും. തകർന്ന ലോകക്രമത്തിൽ വിശ്വസനീയമായ ഒരു ചട്ടക്കൂടായി ചേരിചേരാനയത്തെ ഉപയോഗിക്കാം.’ -എം.കെ. നാരായണൻ പറഞ്ഞു.
Read More‘നവംബർ വിപ്ലവം’ കർണാടകയിൽ അധികാരമാറ്റം ഉടനുണ്ടാകില്ലന്ന് കോൺഗ്രസ് വൃത്തങ്ങൾ
ബെംഗളൂരു : കർണാടകത്തിൽ അധികാരമാറ്റം വൈകുമെന്നും തത്കാലം മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യതന്നെ തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്നതിനാൽ മുൻധാരണപ്രകാരം ഈമാസം സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നായിരുന്നു ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ആവശ്യം. എന്നാൽ, ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ ദളിത് മുഖ്യമന്ത്രി എന്ന മുദ്രാവാക്യവുമായി കോൺഗ്രസിനുള്ളിൽത്തന്നെ പടയൊരുക്കമാരംഭിച്ചതോടെ അധികാരമാറ്റം വൈകിപ്പിക്കാൻ ദേശീയനേതൃത്വം തീരുമാനിക്കുകയായിരുന്നു. ‘നവംബർ വിപ്ലവം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇത് ഉടനില്ലെന്ന സൂചനയാണ് ശിവകുമാർ പക്ഷവും നൽകുന്നത്. വിപ്ലവം നടക്കാൻപോകുന്നത് 2028 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോഴാണെന്നായിരുന്നു കഴിഞ്ഞദിവസം ശിവകുമാർ പ്രതികരിച്ചത്. സംസ്ഥാനത്ത്…
Read Moreബെംഗളൂരു മതി; ആളുകളെ ക്ഷണിക്കുന്നത് നിർത്തേണ്ട സമയമായി എന്ന് ജനങ്ങൾ !!
ബെംഗളൂരു : “മതി മതി, ബെംഗളൂരുവിലെ ജനസാന്ദ്രത ,ഇനി ആരെയും ഇങ്ങോട്ട് ക്ഷണിക്കരുത്” എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. റെഡ്ഡിറ്റിൽ വൈറലായ ഈ പോസ്റ്റ്, “മതി മതി, ബെംഗളൂരു, ആളുകളെ ക്ഷണിക്കുന്നത് നിർത്തേണ്ട സമയമായി. നഗരം അതിരുകടന്ന വളർച്ച കൈവരിക്കുന്നു, വാടക ഉയരുന്നു, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ബെംഗളൂരുവിനോട് ‘വേണ്ട’ എന്ന് പറയാൻ തീരുമാനിച്ചതിലേക്ക് നയിച്ചു” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ബെംഗളൂരുവിലെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരാൾ തന്റെ നിരാശ പ്രകടിപ്പിച്ചു. “ഒരുകാലത്ത്…
Read Moreസ്വർണം മോഷ്ടിക്കാൻ നാടകം; പലഹാരം രുചിച്ചു നോക്കാൻ എന്ന വ്യാജേനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 68കാരിയെ കൊലപ്പെടുത്തി യുവതി
ബെംഗളൂരു: . നഗരത്തിൽ സ്വര്ണാഭരങ്ങൾക്ക് വേണ്ടി ഒരു വൃദ്ധയെ കൊലപ്പെടുത്തി. കുറ്റകൃത്യത്തിൻ്റെ എല്ലാ തെളിവുകളും മായ്ച്ചുകളയാൻ പ്രതി മൃതദേഹം രണ്ട് ദിവസം ഒളിപ്പിച്ചു. കേസിൽ ഇരയുടെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി അറസ്റ്റിലായി. സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഗുർ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ഭദ്രമ്മ (68), പ്രദേശത്തെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ആളായിരുന്നു. അയൽക്കാരുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഭദ്രമ്മയ്ക്ക് സ്വന്തം ഗ്രാമത്തിലുള്ള ദീപ എന്ന യുവതി കാണിച്ച വിശ്വാസവഞ്ചനയാണ് ജീവനെടുക്കുന്നതിലേക്ക് എത്തിച്ചത്. ഉത്സവ മധുരപലഹാരമായ ‘കജ്ജയ’ ഉണ്ടാക്കിയെന്നും, അത് രുചിച്ചുനോക്കാൻ…
Read Moreനഗരത്തിലെ റോഡുകളിലുള്ള കുഴികളിൽ 95 ശതമാനവും നികത്തിതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി
ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ മഴക്കാലത്ത് രൂപപ്പെട്ട കുഴികളിൽ 95 ശതമാനവും നികത്തിക്കഴിഞ്ഞതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). 18,000 കുഴികൾ നികത്തിക്കഴിഞ്ഞതായി ജിബിഎ കമ്മിഷണർ എം. മഹേശ്വർ റാവു പറഞ്ഞു. ബാക്കിയുള്ളവ ഏതാനും ദിവസത്തിനുള്ളിൽ നികത്തുമെന്നും അറിയിച്ചു. നഗരത്തിലെ റോഡുകൾ തകർന്നു കിടക്കുന്നത് വലിയചർച്ചയായിരുന്നു. സർക്കാരിന് വലിയ പഴികേൾക്കാൻ ഇതിടയാക്കുകയും ചെയ്തു. ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായെപ്പോലുള്ള നഗരത്തിലെ വലിയ വ്യവസായികൾ ഉൾപ്പെടെ സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇതോടെ ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇടപെട്ട് കുഴിനികത്തൽ വേഗത്തിലാക്കിയത്.…
Read Moreബലാത്സംഗക്കേസിൽ അടക്കം ശിക്ഷിക്കപ്പെട്ട ജയിൽപുള്ളികൾക്ക് ടിവിയും മൊബൈൽ ഫോണും; പരപ്പന ജയിലിലെ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുപുള്ളികൾ ടിവി കാണുകയും മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയടക്കം ജയിലിനകത്ത് അനധികൃതമായി സുഖസൗകര്യങ്ങൾ അനുഭവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ജയിലധികൃതർക്കുനേരേ ഗുരുതര ആരോപണങ്ങൾ ഉയരാനിടയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചർച്ചയായതോടെ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ആഭ്യന്തരഅന്വേഷണമാണ് തുടങ്ങിയതെന്നും ഉത്തരവാദികളുടെ പേരിൽ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More