ഡല്‍ഹിയിലെ ടെക്കികളെ പോലും പിന്നില്‍ ആക്കി നഗരത്തിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാർ വാങ്ങുന്ന ശമ്പളം

IT

ബെംഗളൂരു: ഇന്ത്യയില്‍ മികച്ച ശമ്പളം ലഭിക്കുന്ന ഒരു വിഭാഗമാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. ഇപ്പോഴിതാ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ ശമ്പളത്തില്‍ വലിയ അന്തരം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബ് കൂടിയാണ് ബെംഗളൂരു. ഐബിഎം, ഗൂഗിള്‍, എസ്എപി, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് പോലുള്ള വലിയ ഇന്ത്യന്‍ ഐടി കമ്പനികളും ബെംഗളൂരുവിലുണ്ട്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ബെംഗളൂരുവിലാണ്. നഗരത്തിലെ ഒരു മികച്ച സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് അഹമ്മദാബാദിനേക്കാള്‍ നാലിരട്ടി കൂടുതലാണ്. ഡല്‍ഹി എന്‍സിആറാണ് മൂന്നാം സ്ഥാനത്തുള്ളത്.

Levels.fyi എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025 ലെ ഏറ്റവും പുതിയ ശമ്പള ഡാറ്റയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ശമ്പളത്തിലെ ഈ വലിയ അന്തരം വ്യക്തമാകുന്നത്. പട്ടികയില്‍ ബെംഗളൂരു ആണ് ഏറ്റവും മുന്നില്‍. അഹമ്മദാബാദിനേക്കാള്‍ ഏകദേശം നാല് മടങ്ങ് കൂടുതലാണ് ബെംഗളൂരുവില്‍ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് ലഭിക്കുന്ന ശമ്പള പാക്കേജ്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts