ബെംഗളൂരു: ബൊമ്മനഹള്ളി പോലീസിന്റെ മൂന്ന് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം, എം എൽ എ സതീഷ് റെഡ്ഡിയുടെ രണ്ട് കാറുകൾ അഗ്നിക്കിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനിടെ, സംഭവത്തിന് പിന്നിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തി ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു വരികയാണ്.
സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ ചോദ്യം ചെയ്തു എന്നും അവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രാഥമിക അന്വേഷണത്തിൽ അവർ കുറച്ച് ദിവസങ്ങളായി ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അയാളെ കസ്റ്റഡിയിൽ എടുക്കാൻ ഞങ്ങൾ തെളിവുകൾ ശേഖരിക്കുന്നുണ്ട്. എന്നിരുന്നാലും, രാഷ്ട്രീയ പാർട്ടികളുമായോ വ്യക്തിപരമായ ശത്രുതയുമായോ ബന്ധപ്പെട്ട മറ്റ് ആളുകളുടെ പങ്കാളിത്തം ഞങ്ങൾ കണ്ടെത്തിയില്ല, “എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച എംഎൽഎയുടെ വീടിന് മുൻപിൽവെച്ച് രണ്ട് എസ്‌യുവികൾ മൂന്ന് അക്രമികൾ ചേർന്ന് കത്തിക്കുകയായിരുന്നു. രണ്ട് തവണ എംഎൽഎയുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകാത്തതിനാലും റെഡ്ഡി പാവപ്പെട്ടവരെ സഹായിക്കുന്നില്ലെന്നതിൽ അസ്വസ്ഥരായതിനാലുമാണ് തങ്ങൾ ഈ പ്രവൃത്തി ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.