ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ,മേയ് 19 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് നഗരത്തില്‍ നിന്ന് പ്രതി ദിന തീവണ്ടി രണ്ട് ദിവസത്തിന് ശേഷം ഓടിത്തുടങ്ങും എന്ന് റെയില്‍വേ അറിയിച്ചതായി പ്രഖ്യാപിച്ചത്.
അതിനും ഏതാനും ദിവസം മുന്‍പേ മേയ് 15 ന് പറഞ്ഞത് ബെംഗളൂരു-തിരുവനന്തപരം ഐലന്റ് എക്സ്പ്രസ്സ് എല്ലാ ദിവസവും സര്‍വീസ് നടത്തും എന്നായിരുന്നു.
റെയില്‍വേയില്‍ നിന്ന് എന്തെങ്കിലും ഉറപ്പ് ലഭിച്ചതിനാല്‍ ആയിരിക്കും കേരള മുഖ്യമന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്.എന്നാല്‍ ഇപ്പോള്‍ ആ ട്രെയിനുകള്‍ എവിടെ?
റെഡ് സോണില്‍ ഉള്ള ചെന്നൈയിലേക്ക് വരെ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാല്‍ കേരളത്തിലേക്ക് മാത്രം ഒരു ട്രെയിന്‍ പോലും നഗരത്തില്‍ നിന്ന് ഓടിതുടങ്ങിയിട്ടില്ല.
http://h4k.d79.myftpupload.com/archives/49582
മലയാളികളോട് വിവേചനം കാണിക്കുന്നത് റെയില്‍വേയോ ?
അതോ കേരളത്തിന്റെയും കര്‍ണാടകയുടെയും ഇടയില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് തടസ്സം തമിഴ്നാട് ആണ് എന്നാ രീതിയില്‍ ഉള്ള വാര്‍ത്തകളും കേള്‍ക്കുന്നു.
അതെ സമയം സംസ്ഥാനാന്തര സര്‍വീസ് തുടങ്ങിയാല്‍ അത് കൂടുതല്‍ രോഗ ബാധിതര്‍ യാത്ര ചെയ്യും എന്നതിനാല്‍ കേരളവും കര്‍ണാടകയും വേണ്ടത്ര താല്പര്യം കാണിക്കാത്തതാണോ?
http://h4k.d79.myftpupload.com/archives/49133
അങ്ങനെയെകില്‍ കര്‍ണാടകയില്‍ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്ക് രണ്ടു ദിവസം മുന്‍പ് മുതല്‍ തീവണ്ടി സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട് ,അതങ്ങിനെ സംഭവിച്ചു.
താല്പര്യം ആരുടേതായാലും ഈ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ട മലയാളികള്‍ക്ക് നാട്ടിലേക്കും തിരിച്ച് അവിടെയുള്ള ആളുകള്‍ക്ക് ജോലി ആവശ്യത്തിനും പരീക്ഷ വിദ്യാഭ്യാസ ആവശ്യത്തിനും ഈ നഗരത്തില്‍ വരേണ്ടതും അത്യാവശ്യമാണ്.
അധികാരികള്‍ അത് മനസ്സിലാക്കി പെരുമാറും എന്ന് പ്രതീക്ഷിക്കാം.
http://h4k.d79.myftpupload.com/archives/48857
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.