ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അമിത നിരക്കെന്ന് പരാതി;പരാതി കയ്യാങ്കളിയിലേക്ക്.

ബെം​ഗളുരു; കോവിഡ് വളരെ രൂക്ഷമായ മുംബൈയിൽനിന്നുള്ള ആദ്യ തീവണ്ടിയിൽ കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം.

യാത്രക്കാരും ഉദ്യോ​ഗസ്ഥരും തമ്മിൽ റെയിൽവേ സ്റ്റേഷനിലും പിന്നീട് റോഡിലും വച്ച് നിരവധി തവണ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി.

52 കുട്ടികളുൾപ്പെടെ 644 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ക്വാറന്റിനായി കേന്ദ്രങ്ങൾ അമിതമായി തുക വാങ്ങിക്കുന്നുവെന്നായിരുന്നു യാത്രക്കാരുടെ പരാതി.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

സൗജന്യ ക്വാറന്റീൻ കേന്ദ്രങ്ങൾ വേണമെന്നായിരുന്നു യാത്രക്കാരുടെ നിലപാട്. എന്നാൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് പോകാൻ ബസ് നിരക്ക് വളരെ കൂടുതലാണ് എന്ന് പറഞ്ഞ് ബഹളം വച്ചതും അധികൃതർക്ക് തലവേദനയായി.

മുംബൈയിൽ നിന്നെത്തി് താപനില വളരെ കൂടുതലായ 141 പേരുടെ സാംപിളുകൾ പരിശോധനക്ക് അയക്കുകയും കൂടാതെ ഇവരെ എല്ലാവരെയും തന്നെ അനു നയിപ്പിച്ച് കോവിഡ് പ്രതിരോധ നടപടികളുടെ ഭാ​ഗമായി ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts