കേരളത്തിൽ ഇന്ന് 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3 മരണം, 39 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്ന 47 പേർക്കും മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിൽ നിന്നെത്തിയ 23 പേർക്കും തമിഴ്‌നാട്ടിൽ നിന്നുള്ള 8 പേർക്കും ഗുജറാത്തിൽ നിന്നുള്ള 2 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 3 പേർക്കും രാജസ്ഥാനത്തിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് മൂന്നു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . ആകെ മരണം 14. ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ മീനാക്ഷിഅമ്മ, അബുദാബിയിൽ നിന്ന് മലപ്പുറം ഇടപ്പാളെത്തിയ ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്,

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ഇന്ന് രോഗമുക്തി നേടിയത് 39 പേർ . പാലക്കാട് പതിമൂന്നും മലപ്പുറത്ത് എട്ടും കണ്ണൂരിൽ ഏഴും കോഴിക്കോട് അഞ്ചും തൃശൂർ, വയനാട് ജില്ലകളിൽ രണ്ടു വീതവും തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ ഒന്നു വീതവും പേർ രോഗമുക്തരായി.

ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്:

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

കാസർകോട്- 12,
കണ്ണൂർ-6,
വയനാട്-2,
കോഴിക്കോട്-10,
മലപ്പുറം-8,
പാലക്കാട്-7,
തൃശൂർ-4,
എറണാകുളം-2,
കോട്ടയം-5,
പത്തനംതിട്ട-14,
ആലപ്പുഴ-8,
കൊല്ലം-11,
തിരുവനന്തപുരം-5

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts