പശു പാൽചുരത്തുന്നില്ല,തൊഴിക്കുന്നു; വേറിട്ട പരാതിയുമായി ക്ഷീരകർഷകൻ പോലീസ് സ്റ്റേഷനിൽ

ബെംഗളൂരു : പശു പാൽചുരത്തുന്നില്ലെന്നും തന്നെയും ഭാര്യയെയും തൊഴിക്കുന്നു എന്ന് കാട്ടി വേറിട്ട പരാതിയുമായി ക്ഷീരകർഷകൻ പോലീസ് സ്റ്റേഷനിൽ. ഉടൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ക്ഷീരകർഷകർ പോലീസ് സ്റ്റേഷനിൽ എത്തിയത്.

ശിവമോഗ ജില്ലയിലെ സിദ്‌ലിപുരയിയിലാണ് സംഭവം , ഇവിടത്തെ കർഷകൻ രാമയ്യയാണ് പരാതിയുമായി ഹോളെഹൊന്നൂർ പോലീസിനെ സമീപിച്ചത്. തീറ്റ കൊടുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും രാവിലെയും വൈകിട്ടും തീറ്റ കൊടുത്തിട്ടും നാലുദിവസമായി പശു പാൽ ചുരത്തുന്നില്ലെന്നാണ് കർഷകന്റെ പരാതി. എന്നിരുന്നാലും ഒട്ടേറെ പ്രയാസപ്പെട്ട് പോലീസ് കർഷകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

പോലീസുകാരിലൊരാൾ പരാതിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആണ് സംഭവം വൈറൽ ആകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ കർഷകനെ ആശ്വസിപ്പിച്ചിട്ടുള്ള കമന്റുകൾ കൊണ്ട് നിറയുകയാണ്. മൃഗാശുപത്രിയെ സമീപിപ്പിക്കാനും ഇദ്ദേഹത്തോട് പറയണമെന്നും ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts