മോദി സർക്കാരിന്റെ അവസാനം കർണാടകത്തിൽ നിന്ന് തുടക്കം കുറിക്കും: ബെന്നി ബെഹനാൻ എം.പി 

ബെംഗളൂരു: ഭാരതത്തിൻ്റെ ചരിത്രവും, പാരമ്പര്യവും സംസ്കാരവും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ,പാവപ്പെട്ടവൻ്റെ ജീവിതം ദുസ്സഹാമാക്കിയ കേന്ദ്രത്തിലെ ഫാസിസ്റ്റു ഭരണത്തിൻ്റെ അന്ത്യം കർണാടകത്തിൽ നിന്നു തുടങ്ങാൻ ബെന്നി ബെഹനാൻ എം പി ആഹ്വാനം ചെയ്തു കർണാടക മലയാളി കോൺഗ്രസ്സ് മഹദേവപുര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി എച്ച്. നാഗേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതം സ്നേഹത്തിൻ്റെ യും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും പൂങ്കാവനം ആയിരുന്നു, അത് ഇല്ലാതാക്കാൻ ഒരു ശക്തിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടകത്തിലെ കമ്മീഷൻ സർക്കാരിനെ താഴേ ഇറക്കാനുള്ള സുവർണ്ണ അവസരമായി വരുന്ന തിരഞ്ഞെടുപ്പ് മാറ്റണം എന്ന് മലയാളി വോട്ടർമാരോട് അദ്ദേഹം പ്രത്യേകം എടുത്ത് പറയുകയും ചെയ്തു.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ബാംഗ്ലൂരിന്റെ ഐ ടി ഹബ് ആയ മഹാദേവപുരയിൽ എന്ത് വികസനമാണ് ബി ജെ പി സർക്കാർ കൊണ്ടുവന്നത് . മണ്ഡലത്തിലെ ശോചനീയമായ റോഡുകൾ കുടിവെള്ള ക്ഷാമം ഇതിനൊക്കെ പരിഹാരമുണ്ടാകുവാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥി എഛ് നാഗേഷിന് വോട്ടു ചെയ്തു വിജയിപ്പിക്കുവാൻ അദ്ദേഹം യോഗത്തിൽ അഭ്യർത്ഥിച്ചു . കോൺഗ്രസ്സ് സ്ഥാനാർത്ഥി എഛ് .നാഗേഷ് യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ യോഗത്തിനു അധ്യക്ഷത വഹിച്ചു . കോൺഗ്രസ്സ് നേതാക്കളായ മുൻ ജില്ലാപഞ്ചായത്തു അംഗം ശേഖർ എം പി , മുൻ ജില്ലാ പഞ്ചായത്തു ചെയർ മാൻ കെ എം നാഗരാജ് , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി ടി ബി ബാബു , ബ്ലോക്ക് പഞ്ചായത്തു അംഗം സന്തോഷ് എസ്സ് കെ എം സി സംസ്ഥാന കമ്മറ്റി ഭാരവാഹികളായ ഡാനി ജോൺ , ജോമോൻ ജോർജ് , നന്ദകുമാർ കൂടത്തിൽ , രാജീവൻ കളരിക്കൽ , അനിൽ കുമാർ ഒ കെ , എബി രാജൻ,

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

നിജോമോൻ , ജസ്റ്റിൻ രാജ് , ജിമ്മി , ജിബി കെ ആർ നായർ , മാത്യു എം വി , ഐ സി ജോസ് , മാത്യൂസ് മാവേലിൽ, വർഗീസ് , ടോമി , ഷാജു ,എന്നിവർ സംസാരിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts