മൃ​ഗ​ശാ​ലയുടെ മ​റ​വി​ൽ വ​ൻ ക്ര​മ​ക്കേ​ട്; പി​ലി​ക്കു​ള ഉ​ദ്യാ​ന​ത്തി​ൽ ലോ​കാ​യു​ക്ത റെ​യ്ഡ്

ബെംഗളൂരു : ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത മം​ഗ​ളൂ​രു ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം പി​ലി​ക്കു​ള വി​ക​സ​ന അ​തോ​റി​റ്റി പ​രി​സ​ര​ത്ത് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തിയത് നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ .

പി​ലി​ക്കു​ള​യി​ലെ മൃ​ഗ​ശാ​ലയ്​ക്ക് ശരിയായ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൻ്റെ വി​ക​സ​ന​ത്തി​നാ​യി ഫ​ണ്ട് നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി പ​രാ​ജ​യ​പ്പെ​ട്ട​താ​യാണ് കണ്ടെത്തൽ.

ഇതിന് പുറമേ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്ക് കു​റ​ഞ്ഞ വേ​ത​ന​മേ ന​ൽ​കു​ന്നു​ള്ളൂ​വെ​ന്നും ആ​രോ​ഗ്യ ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകുന്നില്ലെന്നും ബോധ്യമായി. ടെ​ൻ​ഡ​ർ പ്ര​ക്രി​യ​യി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നതായാണ് കണ്ടെത്തൽ.

  പ്രിയങ്ക ഗാന്ധിക്ക്‌ നോട്ടീസ്

ലോ​കാ​യു​ക്ത ഡി​വൈ.​എ​സ്.​പി​മാ​രാ​യ ഡോ. ​ഗാ​ന പി. ​കു​മാ​ർ, പി. ​സു​രേ​ഷ് കു​മാ​ർ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി. ​ഭാ​ര​തി, കെ.​എ​ൻ. ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഇന്നും അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ് അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us