ബെംഗളൂരു : കർണാടക ലോകായുക്ത മംഗളൂരു ഡിവിഷനിൽനിന്നുള്ള സംഘം പിലിക്കുള വികസന അതോറിറ്റി പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ . പിലിക്കുളയിലെ മൃഗശാലയ്ക്ക് ശരിയായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിൻ്റെ വികസനത്തിനായി ഫണ്ട് നിക്ഷേപിക്കുന്നതിൽ അതോറിറ്റി പരാജയപ്പെട്ടതായാണ് കണ്ടെത്തൽ. ഇതിന് പുറമേ മൃഗശാല ജീവനക്കാർക്ക് കുറഞ്ഞ വേതനമേ നൽകുന്നുള്ളൂവെന്നും ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ബോധ്യമായി. ടെൻഡർ പ്രക്രിയയിലും ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. ലോകായുക്ത ഡിവൈ.എസ്.പിമാരായ ഡോ. ഗാന പി. കുമാർ, പി. സുരേഷ് കുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ ജി. ഭാരതി, കെ.എൻ.…
Read More