ഭാര്യയെ കളിയാക്കിയതിനെ എതിർത്ത ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയെ കളിയാക്കരുതെന്ന് യുവാവിന് മുന്നറിയിപ്പ് നൽകിയ മെക്കാനിക്കിനെ യുവാവുംസഹോദരനും ചേർന്ന് കുത്തിക്കൊന്നു. വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഫാസിൽ പാഷ (40) ആണ് മരിച്ചത്. 20 വയസുള്ള അർബാസ് പാഷയെയും ഇയാളുടെ 16 വയസ്സുള്ള ഇളയസഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ടവരും പ്രതികളും പാദരായണപുര നിവാസികളായഅയൽവാസികളാണ്. ഫാസിൽ ഹംപിനഗറിലെ ആർപി റോഡിലെ ഒരു കാർ ഗാരേജിൽ ജോലി ചെയ്തുവരുകയാണ് അർബാസ് ഒരു മെഡിസിൻ ഡെലിവറി ബോയ് ആണ്.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

അർബാസ് ഫാസിലിന്റെ ഭാര്യയെ കളിയാക്കിയതിന് ഫാസിൽ മുന്നറിയിപ്പ് നൽകിയെന്ന് പോലീസ് പറഞ്ഞു. ഇത്ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായി. തിങ്കളാഴ്ച രാവിലെ 10.15 ഓടെ അർബാസും സഹോദരനുംഗാരേജിൽ പോയി ഫാസിലിനെ പലതവണ കുത്തുകയായിരുന്നു.

ഫാസിലിന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങൾവധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അർബാസിനെയും സഹോദരനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുധനാഴ്ച ഫാസിൽ മരിച്ചു. ഞങ്ങൾ കേസ് കൂടുതൽ അന്വേഷിക്കുകയാണ്, കേസ് കൊലപാതകമായി വീണ്ടുംരജിസ്റ്റർ ചെയ്യും, ”പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts