തെലുങ്ക് താരവും സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്‌ണ അന്തരിച്ചു

ബെംഗളൂരു: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവും നടനുമായ കൃഷ്ണ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംവിധായകനും നിർമാതാവും കൂടിയായ അദ്ദേഹത്തിന്റെ മുഴുവൻ പേര് ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ്. 1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനനം. 1960കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്ന കൃഷ്ണ, 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം
  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts