കൊടുംകാട്ടിൽ കാണാതായ യജമാനനെ കണ്ടെത്താൻ സഹായിച്ച് വളർത്തു നായ

ബെംഗളൂരു: വിറക് കൊണ്ടുവരാൻ കാട്ടിലേക്ക് പോയ 55 കാരനെ കണ്ടെത്താൻ സഹായിച്ച വളർത്തുനായ. ശനിയാഴ്ച വീട്ടിൽ നിന്നും കാട്ടിലേക്ക് പോയ ശേഖരപ്പ തിരിച്ചെത്താത്തതിനെ തുടർന്ന് ശിവമോഗയിലെ ഹൊസാനഗർ താലൂക്കിലെ അദ്ദേഹത്തിന്റെ കുടുംബവും ഗ്രാമവാസികളും വൻ തിരച്ചിൽ ആരംഭിച്ചു.

മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷവും അവർക്ക് യാതൊരു സൂയോച്ചനയും ലഭിക്കാതെ വന്നതോടെ വളർത്തുനായ ടോമിയാണ് അവർക്ക് വഴികാട്ടിയായത്. ശേഖരപ്പയുടെ കാട്ടിലെ സുഹൃത്തും ഏഴ് വർഷമായി കൂടെ ഉണ്ടായിരുന്ന മറ്റൊരു കുടുംബ സുഹൃത്തും ചേർന്ന് ടോമിയോടൊപ്പം കാട്ടിലേക്ക് തിരിച്ചു. തുടർന്ന്തു നടത്തിയ തിരച്ചിലിലാണ് കാടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന ശേഖരപ്പയെ കണ്ടെത്തിയത്. .എല്ലാവരും ചേർന്ന് ശേഖരപ്പയെ റിപ്പൺപേട്ടിലെ ആശുപത്രിയിലേക്ക് മാറ്റി, അവിടെ ചികിത്സയ്ക്ക് ശേഷം ശേഖരപ്പ സുഖം പ്രാപിച്ചു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ചൂടും തളർച്ചയും കാരണം മരത്തിന്റെ ചുവട്ടിൽ ബോധരഹിതനായിവീണതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

കാട്ടിൽ ശേഖരപ്പ ദിവസവും സഞ്ചരിക്കുന്ന വഴി നായയ്ക്ക് അറിയാമെന്ന് സുഡൂർ ഗ്രാമത്തിൽ നിന്നുള്ള ശിവണ്ണ പറഞ്ഞത്. ശേഖരപ്പയെ വേഗത്തിൽ കണ്ടെത്താൻ ടോമി ഞങ്ങളെ സഹായിച്ചുവെന്നും കുറഞ്ഞത് 15 വർഷമെങ്കിലും വിറക് ശേഖരിക്കാൻ ശേഖരപ്പ ഇതേ വഴി സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts