മസ്തിഷ്‌കമരണം സംഭവിച്ച മലയാളിയുടെ കൈകൾ ഇനി കർണാടക സ്വദേശിയിലൂടെ ജീവിക്കും

ബെംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച വിനോദിന്റെ കൈകൾ ഇനി കർണാടക സ്വദേശി അമരേഷി (25) ലൂടെ ജീവിക്കും. അവയവദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ശസ്ത്രക്രിയക്ക് വിധേയരായവരെ കാണുന്നതിനായി ഒരുക്കിയ ചടങ്ങിൽ മരിച്ച വിനോദിന്റെ ഭാര്യ സുജാതയും മകളും കൊച്ചുമകനും അമരേഷിനെ കണ്ടത്. വിഗാരനിർഭയയായ നിമിഷങ്ങൾ കണ്ടുനിന്ന ഏവരുടെയും കണ്ണുകൾ നിറഞ്ഞു.

ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോള്‍ അമരേഷ് ചെരിപ്പുകളൂരി, കുനിഞ്ഞ് പ്രവര്‍ത്തനക്ഷമമായ ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും തൊട്ടു. ആ കൈകള്‍ സുജാത വിതുമ്പലോടെ മുഖത്തോട് ചേര്‍ത്തു, ചുംബിച്ചു. മതിവരാതെ വീണ്ടും വീണ്ടും തഴുകി. വാഹനാപകടത്തെ തുടര്‍ന്ന് ജനുവരി നാലിന് മസ്തിഷ്‌കമരണം സംഭവിച്ച സുജാതയുടെ ഭര്‍ത്താവ് വിനോദിന്റെ കൈകളായിരുന്നു അത്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ ജോലിക്കാരനായിരുന്നു. ജോലിക്കിടയിലെ ഇലക്ട്രിക്ക് ഷോക്ക് കൊണ്ടിട്ടാണ് അമരേഷിന്റെ കൈകൾ നഷ്ടപെട്ടത്. വലത്തേ കൈ ഷോൾഡർ അവിടെയും ഇടത്തെ കൈ കൈമുട്ടിനു താഴേക്കുമാണ് നഷ്ടപെട്ടത്. അവയവമാറ്റിവെക്കൽ ശാസ്ത്രകിയയ്ക്ക് ശേഷം അമരേഷിന്റെ ഇടത്തെ കൈകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വലത്തേ കൈ പ്രവർത്തിക്കാൻ കുറച്ചുകൂടെ താമസിക്കുമെന്ന് ഡോക്ടർ അറിയിച്ചു. ലോകത്തിൽ തന്നെ ഏറ്റവും സങ്കീർണവും മൂന്നാമത്തെ ഷോൾഡർ ട്രാൻസ്‌പ്ലാന്റഷന് ആണ് അമരേഷിന് ചെയ്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts