നഗരത്തിലെ സ്‌കൂളിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായില്ല

ബെംഗളൂരു: 9 ദിവസം മുമ്പ് സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ടുപേർ ബെംഗളുരുവിലെ പ്രൊമെനേഡ് റോഡിലുള്ള സെന്റ് ജോസഫ് കോൺവെന്റ് ഹയർ പ്രൈമറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളും ഒരാൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

സ്‌കൂൾ അധികൃതർ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നതിനിടെ, പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടികൾ ഒളിച്ചോടിയെന്നും കാണിച്ച് സ്കൂൾ അധികൃതർ കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പെൺകുട്ടികൾ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്ക് പോയതായി സംശയിക്കുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts