ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

ബെംഗളൂരു: സംസ്ഥാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തങ്ങളുടെ ജീവനക്കാർക്കായുള്ള വ്യക്തിഗതമായ അപകട ഇൻഷുറൻസ് പരിരക്ഷ കരാറിൽ ഒപ്പുവച്ചു. ജീവനക്കാർക്ക് ഒരു കോടി രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുമായാണ് സംസ്ഥാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കരാർ ഒപ്പുവച്ചത്.

എസ്ബിഐയുമായുള്ള കരാർ പ്രകാരം, ജീവനക്കാരൻ മരിക്കുകയോ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്‌താൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകും. ജീവനക്കാർ ഡ്യൂട്ടിയിലായാലും ഓഫ് ഡ്യൂട്ടി അപകടങ്ങളിലാണെങ്കിലും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ജീവനക്കാർ പ്രീമിയം തുക അടയ്ക്കേണ്ടതില്ല.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

തിങ്കളാഴ്ചയാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി കെഎസ്ആർടിസി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ധാരണയിലെത്തിയത്. ₹885 രൂപയാണ് ഇതിന് വാർഷിക പ്രീമിയം. ജീവനക്കാരുടെ മരണം സംഭവിച്ചാൽ നോമിനികൾക്ക് ഇൻഷുറൻസ് തുക ലഭിക്കും. അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുമ്പോഴും ജീവനക്കാരന് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts