കർണാടകയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കൻ പ്രസിഡന്റ് വീഡിയോ ഉപയോഗിച്ച്

ബംഗളൂരു: കർണാടകയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകൾ ​പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്.

ഡോണാൾഡ് ട്രംപിൻ്റെ പേരിനോട് സാമ്യമുള്ള ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ട്രംപിൻ്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്പനികൾ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പുകൾ.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്പനികളിൽ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുകയും ചെയ്‌തു .വൻ റിട്ടേൺ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ നിക്ഷേപകരിൽ നിന്നും പണം വാങ്ങിയതെന്ന് ​ഹവേരി സൈബർക്രൈം ഇക്കണോമിക്സ് ആൻഡ് നാർക്കോട്ടിക്സ് ഇൻസ്​പെക്ടർ ശിവകുമാർ ആർ ഗാനചാരി പറഞ്ഞു. 15ലേറെ ആളുകളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായതെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts