ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കും: മസ്‌ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. താന്‍ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാല്‍ വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ തനിക്ക് അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍ തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് മുന്‍പ് വിഷയത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്.

Read More

ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയലിനെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയലിനെ ശാരീരികമായി ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി ഡാനിയലിന്‍റെ അഭിഭാഷകന്‍ മിഷേല്‍ അവനെറ്റി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 25ന് സംപ്രേഷണം ചെയ്യുന്ന പ്രത്യേക അഭിമുഖത്തില്‍ സ്റ്റോമി ഡാനിയല്‍ നേരിട്ട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2006 മുതല്‍ ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയലിന്‍റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ട്രംപ് നിഷേധിച്ചു. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍…

Read More

കിം-ട്രംപ് കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിയണമെന്ന് ഹിലരി ക്ലിന്‍റണ്‍.

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ദോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിയണമെന്ന് അമേരിക്കന്‍ സെനറ്റംഗം ഹിലരി ക്ലിന്‍റണ്‍. കിം ജോംഗ് ഉന്നുമായി ചര്‍ച്ച നടത്തുന്നതിന് അനുഭസ്ഥരായ നയതന്ത്രജ്ഞര്‍ വേണമെന്ന് ഹിലരി ക്ലിന്‍റണ്‍ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിലെ അപകടങ്ങള്‍ ട്രംപ് ഭരണകൂടം തിരിച്ചറിയുന്നില്ലെന്നും ഹിലരി ക്ലിന്‍റണ്‍ ആരോപിച്ചു. ഡച്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹിലരി ക്ലിന്‍റണിന്‍റെ അഭിപ്രായപ്രകടനം. കിം ജോംഗ് ഉന്നുമായി ഉത്തരകൊറിയന്‍ ഭരണകൂടത്തിന് കൈവശമിരിക്കുന്ന ആണവായുധശേഖരത്തെക്കുറിച്ച് സംസാരിക്കുന്നതിന് അനുഭവസ്ഥരായ നയതന്ത്ര പ്രതിനിധികള്‍ ആവശ്യമാണ്. എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റില്‍ നിന്ന് മികച്ച നയതന്ത്രജ്ഞര്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. നയതന്ത്രജ്ഞരില്ലാതെ എങ്ങനെയാണ്…

Read More

ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി.

പ്യോങ്യാംഗ്: ദക്ഷിണകൊറിയയുമായി വരും മാസങ്ങളിൽ അമേരിക്ക സംയുക്ത സൈനിക പരിശീലനങ്ങൾ നടത്തുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനങ്ങൾ കൊറിയൻ രാജ്യങ്ങളുടെ അനുരഞ്ജനത്തിന് തടസമാണെന്നും, അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഭരണകുടം അമേരിക്കയെ നേരിടാൻ നിർബന്ധിതമാകുമെന്നും ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിം ജോങ് ഉൻ ഭരണകൂടത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച് നേരത്തെ ഇരു രാജ്യങ്ങളും സൈനിക പരിശീലനം നടത്തിയിരുന്നു.  ഫെബ്രുവരി 23…

Read More
Click Here to Follow Us