ട്രെയിൻ ഭക്ഷണത്തിന് ഇനി ‘ക്യു ആർ’ സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം

ട്രെയിൻ ഭക്ഷണത്തിന് ഇനി ‘ക്യു ആർ’ സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ഭക്ഷണത്തെച്ചൊല്ലിയുള്ള യാത്രക്കാരുടെ പരാതികൾക്ക് പരിഹാരവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിതരണക്കാർക്കും ഭക്ഷണപ്പൊതികൾക്കും ഡിജിറ്റൽ ക്യു ആർ (QR) കോഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്.

ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ക്യു ആർ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. ഇത് സ്കാൻ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാർ നമ്പർ, മെഡിക്കൽ ഫിറ്റ്‌നസ്, പോലീസ് വെരിഫിക്കേഷൻ വിവരങ്ങൾ എന്നിവ യാത്രക്കാർക്ക് നേരിട്ട് പരിശോധിക്കാം.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ ഡിജിറ്റൽ ക്യു ആർ കോഡുകൾ ഉണ്ടായിരിക്കും. ഇത് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, തയ്യാറാക്കിയ അടുക്കള (Kitchen) തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും.ട്രെയിനുകളിൽ അനധികൃതമായി കയറി സാധനങ്ങൾ വിൽക്കുന്നവരെ നിയന്ത്രിക്കാൻ പുതിയ ഐഡന്റിറ്റി കാർഡ് സംവിധാനം സഹായിക്കും. എല്ലാ കാറ്ററിംഗ് യൂണിറ്റുകളും എഫ്.എസ്.എസ്.എ.ഐ (FSSAI) സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് റെയിൽവേ കർശന നിർദ്ദേശം നൽകി.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

“ഭക്ഷണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് യാത്രക്കാർക്ക് കൃത്യമായ അറിവ് നൽകുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനാകും. മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ വിവരങ്ങൾ യാത്രക്കാരെ സഹായിക്കും.” – റെയിൽവേ മന്ത്രാലയം

യാത്രക്കാരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ശേഖരിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള വിപുലമായ നടപടികളാണ് റെയിൽവേ സ്വീകരിച്ചു വരുന്നത്. ഭക്ഷണത്തിന്റെ തത്സമയ ഗുണനിലവാരം ഉറപ്പാക്കാൻ സിസിടിവി നിരീക്ഷണത്തിലുള്ള അടുക്കളകളും റെയിൽവേ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts