ലണ്ടൻ ട്യൂബ് വെറും ‘ചൂള’; നമ്മ മെട്രോ ‘ലക്ഷ്വറി’! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

ബെംഗളൂരു: ലോകത്തെ ഏറ്റവും പഴയ മെട്രോ ശൃംഖലകളിലൊന്നായ ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ (London Tube) എത്രയോ മികച്ചതാണ് നമ്മുടെ ‘നമ്മ മെട്രോ’ എന്ന് പ്രവാസി യുവതിയുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലണ്ടനിലെ ദുസ്സഹമായ മെട്രോ യാത്രയെക്കുറിച്ച് യുവതി മനസ്സ് തുറന്നത്. ഇന്ത്യയിൽ നമ്മൾ നിസ്സാരമെന്ന് കരുതുന്ന സൗകര്യങ്ങൾ വിദേശ രാജ്യങ്ങളിൽ വലിയ ആഡംബരമാണെന്ന് ഈ അനുഭവം തെളിയിക്കുന്നു. എസിയില്ലാത്ത ലണ്ടൻ ട്യൂബ്; ഒരു ‘കൾച്ചറൽ ഷോക്ക്’ ലണ്ടനിലെ ടവർ ബ്രിഡ്ജിലേക്കുള്ള യാത്രയ്ക്കിടെ മെട്രോയ്ക്കുള്ളിൽ വിയർത്തു കുളിച്ചപ്പോഴാണ് താൻ ഒരു കാര്യം ശ്രദ്ധിച്ചതെന്ന് യുവതി…

Read More

വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം വടുതല കർഷകറോഡ് ഗ്രീൻ ഗാർഡനിലെ വീട്ടിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണു മരിച്ചത്. കുട്ടികളെ കൊന്ന ശേഷം അമ്മയും മകളും തൂങ്ങി മരിച്ചതാണെന്നു പൊലീസ് നിഗമനം. മ‍ൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കമുണ്ട് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കീർത്തിവന്റെ ചികിത്സയുടെ ആവശ്യത്തിനായി വാടകയ്ക്കു വീടെടുത്തതാണെന്നാണ് കരുതുന്നത്. വീട്ടുടമ വിദേശത്താണ്. ഏതാനും ദിവസമായി വീട്ടിലുള്ളവരെ പുറത്തു…

Read More

മുഹൂർത്തം തെറ്റുമെന്ന് പത്മജ; ‘ടോക്കൺ’ കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി

തൃശൂർ: സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തെച്ചൊല്ലി കളക്ടറേറ്റിൽ മുന്നണികൾ തമ്മിൽ വാക്കേറ്റവും തർക്കവും. പത്രിക സമർപ്പിക്കാൻ നിശ്ചയിച്ച ‘മുഹൂർത്തം’ തെറ്റുമെന്ന ബിജെപിയുടെ വാദവും, എത്തിയ ക്രമമനുസരിച്ച് മാത്രമേ പത്രിക സ്വീകരിക്കാവൂ എന്ന എൽഡിഎഫിന്റെ നിലപാടും തമ്മിലുണ്ടായ തർക്കമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രാജൻ പല്ലന്റെ പത്രികാ സമർപ്പണ നടപടികൾ വൈകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. രാജൻ പല്ലന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പിന്നാലെ ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാലും പത്രിക നൽകാനെത്തിയിരുന്നു. എന്നാൽ, നിശ്ചയിച്ച മുഹൂർത്തം കഴിയാറായെന്നും അതിനാൽ ആലങ്കോട് ലീലാകൃഷ്ണന് മുൻപായി…

Read More

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ, വധശ്രമത്തിന് 10 വര്‍ഷം കഠിന തടവ്, ആശുപത്രിയില്‍ അതിക്രമം കാണിച്ച് ആരോഗ്യ പ്രവര്‍ത്തരെ ആക്രമിച്ചതിനും പത്ത് വര്‍ഷങ്ങള്‍ വീതവും കൊല്ലം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. കൊലപാതകക്കേസില്‍ പ്രതി ഓടനാവട്ടം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച…

Read More

ട്രെയിൻ ഭക്ഷണത്തിന് ഇനി ‘ക്യു ആർ’ സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം

ട്രെയിൻ ഭക്ഷണത്തിന് ഇനി ‘ക്യു ആർ’ സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ഭക്ഷണത്തെച്ചൊല്ലിയുള്ള യാത്രക്കാരുടെ പരാതികൾക്ക് പരിഹാരവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിതരണക്കാർക്കും ഭക്ഷണപ്പൊതികൾക്കും ഡിജിറ്റൽ ക്യു ആർ (QR) കോഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ക്യു ആർ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. ഇത് സ്കാൻ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാർ നമ്പർ,…

Read More

കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള നാല് വാരാന്ത്യ സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി. ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസാണ് മേയ് അവസാനം വരെ നീട്ടിയത്. സർവീസ് നീട്ടിയ ട്രെയിനുകൾ ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം പ്രതിവാര സ്പെഷൽ (07313, ‍ഞായര്‍ സര്‍വീസ്) ഏപ്രിൽ 5 മുതൽ മേയ് 24 വരെയും തിരിച്ചുള്ള കൊല്ലം–ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314), തിങ്കള്‍) ഏപ്രിൽ 6 മുതൽ മേയ് 25 വരെയും സർവീസ് നടത്തും. എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523,…

Read More

പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

ബംഗളൂരുവിൽ ഈദ് പ്രാർത്ഥനകളോടനുബന്ധിച്ച് ഇന്ന്  വിപുലമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബംഗളൂരു ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: മൈസൂരു റോഡ്: ഗതാഗത നിരോധനം ചാമരാജ്പേട്ടിലെ ബി.ബി ജംഗ്ഷൻ, ബി.ബി.എം.പി പ്ലേഗ്രൗണ്ട്, ഒന്നാം മെയിൻ റോഡ് എന്നിവിടങ്ങളിൽ 15,000 മുതൽ 20,000 വരെ ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സമയം: രാവിലെ 8 മണി മുതൽ പ്രാർത്ഥനകൾ അവസാനിക്കുന്നത് വരെ. ഒഴിവാക്കേണ്ട റോഡുകൾ: ടൗൺ…

Read More
Click Here to Follow Us