യാത്ര ചെയ്യാൻ മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന ‘ബൗൺസ്’ തിരിച്ചെത്തുന്നു; പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആപ്പിൽ ഉൾപ്പെടുത്തി കമ്പനി

ബെം​ഗളുരു; ആപ്പിലൂടെ പ്രവർത്തിക്കുന്ന വാടക സ്‌കൂട്ടർ കമ്പനി ‘ബൗൺസ്’ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. പൊതുവാഹനങ്ങളിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഇത്തരം സ്‌കൂട്ടറുകൾ വരും ദിവസങ്ങളിൽ ഏറെ ഉപയോ​ഗിയ്ക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിയിക്കുന്നത്.

പരിപൂർണ്ണമായും എല്ലാ തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ബൗൺസിന്റെ സർവീസെന്നും കമ്പനി അറിയിച്ചു, ഈ മാസംതന്നെ 6000-ത്തോളം പുതിയ വാഹനങ്ങളും കമ്പനി പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി കഴിയ്ഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

കോവിഡ് മൂലം ലോക്ക് ഡൗൺ വരുന്നതിന് മുൻപ് ബൗൺസി’ന്റെ റൈഡർഷിപ്പിൽ 15 മുതൽ 20 ശതമാനം വരെ വർധയുണ്ടായതായാണ് കണക്കുകൾ. സർവീസ് പുനരാരംഭിക്കുന്നതോടെ വളർച്ചനിരക്ക് ഇനിയും ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്.

ഉപയോ​ഗിക്കുന്ന യാത്രക്കാരുടെ സുരക്ഷക്കായി നിശ്ചിത ഇടവേളകളിൽ ബൈക്കുകൾ അണുവിമുക്തമാക്കും, ഇതിനായി പ്രത്യേകം ജീവനക്കാരെ ബൗൺസ് നിയോഗിച്ചിട്ടുണ്ട്, യാത്രക്കാർ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വിശദമായി തന്നെ ആപ്പിൽ രേഖപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി, ഉപയോ​ഗിക്കുന്നവരും സാനിറ്റൈസർ പോലുള്ളവ ഉപയോ​ഗിക്കണമെന്ന് കമ്പനി നിർദേശം നൽകി കഴിയ്ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts