കന്നട സാഹിത്യ മേള സെപ്റ്റംബർ 23 മുതൽ 

ബെംഗളൂരു: ഈ വർഷത്തെ കന്നട സാഹിത്യ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ ഹവേരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. സാഹിത്യ സമ്മേളനത്തിനായി 20 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചത്.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്ക് ഹവേരിക്ക് പുറമെ ഹുബ്ബള്ളി, ദാവനഗെരെ എന്നിവിടങ്ങളിലും താമസ സൗകര്യം ഒരുക്കും. കുംഭമേളയ്ക്ക് സമാനമായ ടെന്റുകളായിരിക്കും അതിഥികൾക്കായി ഒരുക്കുക.

Read More

യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി

ബെം​ഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസി‌ന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെം​ഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.

Read More
Click Here to Follow Us