26 വയസിന്‍റെ വ്യത്യാസം; ഭാര്യ ഇടയ്ക്ക് ‘അച്ഛാ’യെന്ന് വിളിക്കുമെന്ന് മിലിന്ദ്!!

നടനും മോഡലുമായ മിലിന്ദ് സോമനും അങ്കിതയും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ വിവാഹം കഴിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

മോഡലിംഗില്‍ സജീവമായ മിലിന്ദിന് ശക്തമായ പിന്തുണ നല്‍കുന്ന ആരാധകരും കുറവല്ല. മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ആരാധകരുടെ കമന്‍റുകള്‍ വായിച്ച് അതിന് മറുപടി നല്‍കുന്ന വീഡിയോയാണ് ഇരുവരുടേതുമായി പുറത്ത് വന്നത്. അതിലൊരു കമന്‍റ് ഇങ്ങനെയായിരുന്നു -‘അങ്കിത മിലിന്ദിനെ അച്ഛനെന്ന് വിളിക്കണം’. ഇതിന് മറുപടിയായി ‘ചിലപ്പോഴൊക്കെ അവള്‍ എന്നെ അങ്ങനെ വിളിക്കാറുണ്ട്’ എന്നായിരുന്നു മിലിന്ദിന്‍റെ മറുപടി.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

മറുപടി കേട്ട് അങ്കിതയും പൊട്ടിച്ചിരിക്കുന്നുണ്ട്. ഒന്നരമാസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്. ഇരുവരുടെയും പ്രായ വ്യത്യാസം ഇവരുടെ മാതാപിതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയ വിവരവും ദമ്പതികള്‍ പങ്കുവച്ചു.

2018 ഏപ്രിൽ 22നായിരുന്നു ഇവരുടെ വിവാഹം. സീനിയർ ഫ്ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. വിവാഹ ശേഷം ജോലി രാജിവച്ചു. അലിഷാ ചീനായുടെ മെയ്ഡ് ഇൻ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
[masterslider id="10"]

Related posts

Click Here to Follow Us