അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇൻഫോസിസ് മേധാവികൾക്കെതിരേ ഗുരുതര ആരോപണങ്ങൾ!!

ബെംഗളൂരു: അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇൻഫോസിസ് മേധാവികൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പേരുവെളിപ്പെടുത്താത്ത ചില ജീവനക്കാർ രംഗത്ത്.

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർ കമ്പനിയുടെ ലാഭമുയർത്തുന്നതിനുവേണ്ടി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർക്കു നൽകിയ കത്തിൽ ജീവനക്കാർ ആരോപിച്ചു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ഇരുവരും കുറച്ചുകാലമായി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി ഇവരുടെ ഇ- മെയിലുകളിൽനിന്നും ഫോൺ സംഭാഷണരേഖകളിൽനിന്നും വ്യക്തമാണെന്നു ജീവനക്കാർ ആരോപിക്കുന്നു.

കത്തിൽ ‘എത്തിക്കൽ എംപ്ലോയീസ്’ എന്നാണ് ജീവനക്കാർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ (ജൂലായ്- സെപ്റ്റംബർ) വരുമാനവും ലാഭവും ഉയർത്താൻ സി.ഇ.ഒ. അധാർമികപ്രവർത്തനം നടത്തിയതായി കത്തിൽ ആരോപിക്കുന്നു.

അതേസമയം, ആരോപണങ്ങൾ ഓഡിറ്റ് കമ്മിറ്റിക്കു മുമ്പാകെ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയങ്ങൾക്കനുസരിച്ചു പരാതിയിൽ നടപടിയെടുക്കുമെന്നും അധികൃതർ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts