ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു

ബെംഗളൂരു: ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം ഉയർന്നതോടെ 14 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വ്യാപാര ദിനത്തില്‍ 767.85 രൂപയ്ക്കാണ് അവസാനിപ്പിച്ചതെങ്കിൽ ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴുകയായിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

കമ്പനിയുടെ ചെലവുകള്‍ കുറച്ചു കാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം ഉയർന്നതോടെ ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts