ബെംഗളൂരു – മൈസൂരു പാതയിൽ ക്യാമറകളിൽ നിന്നും രക്ഷപ്പെടാൻ പുതു വഴികൾ തേടി യാത്രക്കാർ

ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ അതിവേഗത്തിന് പിടിക്കപ്പെടാതിരിക്കാൻ പുതു വഴികൾ തേടി യാത്രക്കാർ.

സ്പീഡ് കാമറകൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പലരും പോലീസിന്റെ പിഴയിൽനിന്നും കേസിൽ നിന്നും ഒഴിവാകുന്നത്.

പാതയിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററാണ്. അതിവേഗം കാരണം ഒട്ടേറെ അപകടങ്ങളുണ്ടായതിനെ തുടർന്നാണ് ദേശീയ പാതാ അധികൃതർ പരമാവധി വേഗം 100 കിലോമീറ്ററായി കുറച്ചത്.

അതി വേഗക്കാരെ പിടികൂടാൻ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വേഗപരിധി ലംഘിച്ചാൽ 1,000 രൂപയാണ് പിഴ.

  180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 'കാമഭ്രാന്തി'ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം

130 കിലോമീറ്ററിൽ അധികം വേഗത്തിൽ പോയാൽ കേസ് രജിസ്റ്റർ ചെയ്യും.

എന്നാൽ, അതിവേഗത്തിൽ പോകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളൊഴിവാക്കാൻ സ്പീഡ് ക്യാമറകളുടെ വിവരം അറിയിക്കുന്ന റഡാർബോട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണ് പലരും.

സ്ഥിരമായി ഈ പാതയിൽ യാത്ര ചെയ്യുന്നവരാണ് ഈ വിദ്യ ഉപയോഗിക്കുന്നത്. സ്പീഡ് ക്യാമറയുടെ പരിധിയിലുള്ള പ്രദേശങ്ങൾക്ക് 300 മീറ്റർ മുമ്പ് ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും.

ഇതോടെ വേഗം കുറയ്ക്കും. പിന്നീട് ക്യാമറയുടെ പരിധി കഴിയുമ്പോൾ വേഗം കൂട്ടുകയാണ് ചെയ്യുന്നത്.

  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത പാതയിൽ അതി വേഗവും ലൈൻ തെറ്റിക്കലും പെട്ടെന്ന് വേഗം കുറയ്ക്കുന്നതും കാരണം ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.

ഈ മാസം ഒന്നു മുതലാണ് വേഗ പരിധി ലംഘിക്കുന്നവർക്കെതിരേ കേസെടുത്തു തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us