തൈരിൽ ഹിന്ദി, നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു

ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു.

തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ദഹി എന്ന് ചേര്‍ക്കേണ്ട എന്നും ഇംഗ്ലീഷില്‍ curd എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം.

തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തൈര് പായ്ക്കറ്റില്‍ ദഹി എന്ന് പേര് നല്‍കി ബ്രായ്ക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ഭക്ഷ്യ സുരക്ഷ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കം ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ പുതിയ തീരുമാനം.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റിലെ പേരില്‍ പോലും ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്ന് ഇല്ലാതാക്കുമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ദഹി എന്ന ഹിന്ദി വാക്ക് നല്‍കാനും കന്നഡ വാക്ക് ബ്രായ്ക്കറ്റില്‍ ഉപയോഗിക്കാനും ഭക്ഷ്യസുരക്ഷ അതോറിറ്റി നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്ത സഹിതമാണു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. ഇതുപോലുള്ള നിര്‍ദേശം തമിഴ്നാട് മില്‍ക്ക് പ്രൊ‍ഡ്യൂസേഴ്സ് ഫെഡറേഷനും ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts