ബിഗ് ബോസിൽ വൈബർഗുഡ് ദേവും വിഷ്ണുവും പൊരിഞ്ഞ അടി വിഷയം ‘പഞ്ചാരയടി’

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മൂന്നാം ദിവസത്തിലൂടെ കടന്നുപോകുമ്പോള്‍ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി പുരോഗമിക്കുകയാണ്. ഒപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള പോരും മുറുകി. ഇപ്പോഴിതാ പുതിയ വഴക്ക് വൈബർ ഗുഡ് ദേവൂവും വിഷ്ണുവും ആണ്.

വിഷ്ണുവിന്റെ കൈയ്യില്‍ നിന്നും ദേവു കൈക്കലാക്കിയ ഗോള്‍ഡന്‍ കട്ട തിരികെ പിടിക്കാന്‍ കിടിലൻ മൈന്‍ഡ് ഗെയിമാണ് വിഷ്ണു ഇറക്കിയത്.

അതില്‍ ദേവു ഇമോഷണലാവുകയും ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞ് പോവുകയുമായിരുന്നു. എന്നോട് പഞ്ചാര അടിച്ച്‌ നടന്നല്ലേ നിങ്ങള്‍ കട്ട കൈക്കലാക്കിയത് എന്നാണ് വിഷ്ണു ജോഷി ദേവുവിനോട് ചോദിച്ചത്. ഇത് കേട്ട് ക്ഷുഭിതയായ ദേവു പ്രതികരിക്കാന്‍ തുടങ്ങി.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഇടയില്‍ ഇംഗ്ലീഷില്‍ വിഷ്ണുവിനെ തെറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനം വല്ലാത ഇമോഷണലായി കണ്‍ട്രോള്‍ നഷ്ടപ്പെട്ട ദേവു ഗോള്‍ഡണ്‍ കട്ട വലിച്ചെറിഞ്ഞ് പോയി. ദേവു ഉപേക്ഷിച്ച്‌ പോയ ഗോള്‍ഡണ്‍ കട്ട ഉടനെ ചാടി പിടിച്ചത് സീരിയില്‍ താരം ഷിജുവാണ്. വെറും നിസാര മിനിറ്റുകള്‍ക്കൊണ്ടാണ് ദേവുവിനെ വിഷ്ണു മാനസീകമായി തകര്‍‌ത്തത്.

വിഷ്ണു-ദേവു വഴക്ക് വൈറലായതോടെ പ്രേക്ഷകര്‍ അടക്കം എല്ലാവരും വിഷ്ണുവിന്റെ മൈന്‍ഡ് ഗെയിമിനെ പുകഴ്ത്തി. 10 മിനുട്ട് കൊണ്ടല്ലേ ദേവു ഗോള്‍ഡന്‍ ബ്രിക്കും എറിഞ്ഞ് പൊട്ടിത്തെറിച്ച്‌ ഓടിയത്. ബിഗ്‌ ബോസ് കണ്ടിട്ട് വന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല എന്നാണ് ഒരാള്‍ വിഷ്ണുവിനെ അഭിനന്ദിച്ച്‌ കുറിച്ചത്.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

അതേസമയം വിഷ്ണുവുമായുള്ള വഴക്കിന് ശേഷം ദേവു ഇമോഷണലായി കരയുകയും ചെയ്തിരുന്നു. തന്റെ മകള്‍ അടക്കം ഷോ കാണുന്നതാണെന്നും താന്‍ വിഷ്ണുവിനെ പഞ്ചാരയടിച്ചുവെന്ന് പറഞ്ഞത് വലിയ വേദനയുണ്ടാക്കി എന്നെല്ലാമാണ് ദേവു മനീഷയെ കെട്ടിപിടിച്ച്‌ കരഞ്ഞുകൊണ്ട് പറഞ്ഞത്. അതേസമയം ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതെ ദേവു വിഷ്ണുവിനെ തെറിവിളിച്ചതിനേയും നിരവധി പേര്‍ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts